മഹീന്ദ്ര ഥാര്‍ പഴയത് മതി, പുതിയത് വേണ്ടെന്ന് നിയാസ്; ഇടുക്കിയില്‍ നിന്നെത്തിച്ച വാഹനം കൈമാറി രാഹുല്‍ മാങ്കൂട്ടത്തില്‍

വയനാട് ദുരന്തം നികത്താനാവാത്ത നഷ്ടങ്ങളാണ് മുണ്ടക്കൈ-ചൂരല്‍മല സ്വദേശികള്‍ക്ക് സമ്മാനിച്ചത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരും കിടപ്പാടം ഉള്‍പ്പെടെ സര്‍വ്വതും ഉരുളെടുത്തവരും നിരവധിയാണ്. എന്നാല്‍ നിയാസിന് നഷ്ടമായത് ഉപജീവന മാര്‍ഗമായ ജീപ്പ് ആയിരുന്നു. നിയാസിന് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ യൂത്ത് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത ജീപ്പ് കൈമാറി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയാസിന് വാഹനത്തിന്റെ താക്കോല്‍ കൈമാറി. ഫണ്ണീസ് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ സഹായത്തോടെയാണ് ജീപ്പ് വാങ്ങിയത്. നിയാസിന് പുതിയ ജീപ്പ് വാങ്ങി നല്‍കാമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ വാഗ്ദാനം. എന്നാല്‍ തനിക്ക് നേരത്തെ ഉപയോഗിച്ചിരുന്ന മഹിന്ദ്ര ഥാര്‍ മതിയെന്നായിരുന്നു നിയാസിന്റെ മറുപടി.

ഇതേ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയിലൂടെ നിയാസ് ഉപയോഗിച്ചിരുന്നതിന് സമാനമായ പഴയ മോഡല്‍ ഥാര്‍ വില്‍ക്കാനുണ്ടോ എന്ന് അന്വേഷിച്ച് തുടങ്ങുന്നത്. വാഹനത്തിന് വേണ്ടി സമൂഹമാധ്യമമായ ഫേസ്ബുക്കിലടക്കം യൂത്ത് കോണ്‍ഗ്രസ് പ്രചരണം നടത്തിയിരുന്നു.

വ്യാപക അന്വേഷണത്തിനൊടുവില്‍ ഇടുക്കിയില്‍ നിന്നാണ് നിയാസ് ഉപയോഗിച്ച ഥാറിന് സമാനമായ സെക്കന്റ് ഹാന്‍ഡ് വാഹനം കണ്ടെത്തിയത്. തുടര്‍ന്ന് മാറ്റങ്ങള്‍ വരുത്തിയാണ് വാഹനം ഇന്ന് നിയാസിന് കൈമാറിയത്.

Latest Stories

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര

വിജയ് ഹസാരെ ട്രോഫി: 'നോക്കൗട്ടില്‍ എത്തിയാല്‍ കളിക്കാം', ബറോഡ ടീമില്‍ ചോരാതെ ഹാര്‍ദിക്

"എടാ സഞ്ജു, നീ എന്ത് മണ്ടൻ തീരുമാനങ്ങളാണ് എടുക്കുന്നത്, ഇങ്ങനെ ആണെങ്കിൽ ചാമ്പ്യൻസ് ട്രോഫി കളിക്കില്ല"; തുറന്നടിച്ച് ആകാശ് ചോപ്ര; സംഭവം ഇങ്ങനെ

'ഞാന്‍ ഉള്ളത് ഉള്ളതുപോലെ പറയുന്നവന്‍'; അശ്വിനുമായുള്ള തര്‍ക്കത്തില്‍ മൗനം വെടിഞ്ഞ് ഹര്‍ഭജന്‍ സിംഗ്