പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജര്‍ രവിയെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നാമനിര്‍ദേശം ചെയ്തു. കണ്ണൂരില്‍ നിന്നുള്ള നേതാവ് സി.രഘുനാഥിനെ ദേശീയ കൗണ്‍സിലിലേക്കും കെ.സുരേന്ദ്രന്‍ നാമനിര്‍ദേശം ചെയ്തു.
ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ സി.രഘുനാഥും മേജര്‍ രവിയും കഴിഞ്ഞ ദിവസം ന്യൂഡല്‍ഹില്‍ വെച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയുമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.