കിഴിശേരി ആള്‍ക്കൂട്ട കൊലപാതകം; ആക്രമം മോഷണം ആരോപിച്ച്, എട്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം കീഴിശേരിയില്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ 8 പേരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ കിഴിശ്ശേരി തവനൂര്‍ റോഡില്‍ ഒന്നാം മൈലിലാണ് സംഭവം. ബീഹാര്‍ സ്വദേശി രാജേഷ് മാഞ്ചിയാണ് കൊല്ലപ്പെട്ടത്. റോഡരികിലുള്ള വീടിന്റെ പരിസരത്ത് സംശയാസ്പദമായി നിന്ന സാഹചര്യത്തില്‍ രാജേഷിനെ മര്‍ദിക്കുകയായിരുന്നു.

മോഷണശ്രമം ആരോപിച്ച് ആൾക്കൂട്ടം 12 മണിമുതല്‍ 2.30 വരെ രാജേഷിനെ ചോദ്യം ചെയ്തു. പൈപ്പും മാവിന്റെ കൊമ്പും കൊണ്ടായിരുന്നു ആക്രമിച്ചത്.ആക്രമണത്തിന് ശേഷം പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് മലപ്പുറം എസ് പി സുജിത് ദാസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും നശിപ്പിച്ചു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അവശനിലയിലായിരുന്ന രാജേഷിനെ പൊലിസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ശരീരത്തിനകത്തും പുറത്തുമേറ്റ മുറിവുകളാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.വെള്ളിയാഴ്ചയാണ് രാജേഷ് കിഴിശേരിയില്‍ വാടക ക്വാട്ടേഴ്‌സില്‍ താമസമാക്കിയത്. കിഴാശേരിയില്‍ കോഴിത്തീറ്റ ഫാമില്‍ ജോലിക്കായി എത്തിയതാണ് ഇയാൾ‌.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ