മലപ്പുറം ജില്ലയിലെ യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ മാ​ത്രം

യു​ഡി​എ​ഫ് ബു​ധ​നാ​ഴ്ച മ​ല​പ്പു​റം ജി​ല്ല​യി​ൽ നടത്താനിരുന്ന ഹ​ർ​ത്താ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ൽ മാത്രം. യു​ഡി​എ​ഫ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഹർത്താൽ പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ലേക്കു മാ​ത്ര​മാ​യി ചു​രു​ക്കുകയായിരുന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ മു​സ്ലിം ലീ​ഗ് ഓ​ഫീ​സ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ല്ലി​ത്ത​ക​ർ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെയാണ് ജി​ല്ല​യി​ൽ യു​ഡി​എ​ഫ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നത്. ഇ​താ​ണ് നേ​തൃ​ത്വം ഇ​ട​പെ​ട്ട് ചു​രു​ക്കി​യ​ത്. പെരിന്തല്‍മണ്ണ പോളിടെക്നിക്ക് കോളേജില്‍ എസ്.എഫ്.ഐ – എം.എസ്.എഫ് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് തെരുവ് യുദ്ധത്തിലേക്ക് നയിച്ചത്.

സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ പെരിന്തല്‍മണ്ണയിലെ ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. ഇതില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ മലപ്പുറം പാലക്കാട് പാത ഉപരോധിച്ചു. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെയാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം
ചെയ്തത്.