മുന്‍ ഭാര്യയുടെയും മകളുടെയും പരാതി; നടന്‍ ബാല അറസ്റ്റില്‍; കസ്റ്റഡിയില്‍ എടുത്തത് പുലര്‍ച്ചെ വീട്ടില്‍ നിന്നും

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍. എറണാകുളം കടവന്ത്ര പൊലീസാണ് പുലര്‍ച്ചെ വീട്ടില്‍നിന്ന് അദേഹത്തെ അറസ്റ്റു ചെയ്തത്. ഗായിക കൂടിയായ മുന്‍ ഭാര്യയും മകളും നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, കുട്ടികളോട് ക്രൂരത കാട്ടല്‍ എന്നീ വകുപ്പുകളനുസരിച്ച് കേസെടുക്കാനുള്ള മൊഴികളാണ് ലഭിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, മുന്‍ പങ്കാളിയുമായുള്ള കരാര്‍ ലംഘിച്ചതിനു ഐപിസി 406, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. ഉടന്‍ തന്നെ ബാലയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

കുടുംബപ്രശ്‌നങ്ങളില്‍ ചില പ്രതികരണങ്ങള്‍ ബാലയും മുന്‍ ഭാര്യയും സമൂഹമാധ്യമത്തില്‍ നടത്തിയിരുന്നു. മകളുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളും സമൂഹമാധ്യമത്തില്‍ ബാല നടത്തിയിരുന്നു. ഇതാണ് കേസിലേക്കും ഇപ്പോള്‍ അറസ്റ്റിലേക്കും നയിച്ചിരിക്കുന്നത്.

Latest Stories

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: രോഹിത് ശര്‍മ്മയുടെ അഭാവം, സൂപ്പര്‍ താരങ്ങളെ പിന്തള്ളാന്‍ ബംഗാള്‍ ഓപ്പണര്‍

ബാബ സിദ്ദിഖി കൊലപാതകം; പ്രായപൂർത്തിയായിട്ടില്ലെന്ന പ്രതിയുടെ വാദം പൊളിച്ചടുക്കി 'ബോൺ ഓസിഫിക്കേഷൻ' ടെസ്റ്റ് ഫലം

ആദ്യം ചൂരൽ കൊണ്ട് അടി, കുട്ടി കരയാത്തതുകൊണ്ട് വീണ്ടും മർദ്ദനം; അഞ്ചുവയസുകാരനെ ക്രൂരമായി മർദ്ദിച്ച അദ്ധ്യാപിക ഒളിവിൽ

ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു; ഉത്തരവിറക്കി രാഷ്ട്രപതി; ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബുധനാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും

"സഞ്ജു, അച്ഛനായ എന്റെ വാക്ക് വകവെച്ചില്ല, നിരസിച്ചു"; പിതാവ് പറയുന്നത് ഇങ്ങനെ

അപകടമുണ്ടായപ്പോള്‍ ഞാനല്ല അച്ഛനൊപ്പം ഉണ്ടായിരുന്നത്; വാര്‍ത്തകളെ തള്ളി ബൈജുവിന്റെ മകള്‍ ഐശ്വര്യ

കൊല്ലത്തും അമീബിക് മസ്തിഷ്ക ജ്വരം; പത്ത് വയസുകാരന് രോഗം സ്ഥിരീകരിച്ചു

'96ല്‍ നില്‍ക്കുമ്പോള്‍ നീ എന്തിനാ റിസ്‌ക് എടുത്തു?'; ചോദ്യവുമായി സൂര്യ, നായകന്റെ മനസ് നിറച്ച് സഞ്ജുവിന്റെ മറുപടി

"ലോകത്തിലെ ഒന്നാം നമ്പർ ഡിഫൻഡർ ആകേണ്ട താരമായിരുന്നു ലയണൽ മെസി"; അഭിപ്രായപെട്ട് അർജന്റീനൻ ഇതിഹാസം

ചോറ്റാനിക്കരയിൽ നാലംഗ കുടുംബം മരിച്ചനിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം