ന്യൂസ് മലയാളം 24×7ചാനല്‍ അല്‍പസമയത്തിനുള്ളില്‍ സംപ്രേക്ഷണം ആരംഭിക്കും; കേരളത്തെ ഞെട്ടിക്കുന്ന ബിഗ് ബ്രേക്കിങ്ങ് പുറത്തുവിടുമെന്ന് സൂചന; കാത്തിരുന്ന് വാര്‍ത്താലോകം

മലയാളത്തിലെ വാര്‍ത്ത ചാനലുകള്‍ തമ്മിലുള്ള കിടമത്സരത്തില്‍ കൊമ്പ്കോര്‍ക്കാന്‍ പുതിയൊരു ചാനല്‍ കൂടി ഇന്നു സംപ്രേക്ഷണം ആരംഭിക്കുന്നു. തമിഴ്നാട്ടിലെ ന്യൂസ് തമിഴ് ചാനലിന്റെ പിന്തുണയില്‍ കേരളത്തില്‍ തുടങ്ങിയ ന്യൂസ് മലയാളം പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള ന്യൂസ് മലയാളം 24*7 നാണ് ഇന്നു ലൈവാകുന്നത്. ബിഗ് ബ്രേക്കിങ്ങുമായാണ് ചാനല്‍ രാവിലെ 11.30ന് ചാനല്‍ കേരളത്തില്‍ സംപ്രേക്ഷണം ആരംഭിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എംപി ബഷീറാണ് ചാനലിന്റെ എഡിറ്റര്‍. ശകിലന്‍ പദ്മനാഭന്‍, അബൂബക്കര്‍ സിദ്ധിഖ് മേച്ചേരി എന്നിവരാണ് കമ്പനി ഡയറക്ടര്‍മാര്‍.

ടി എം ഹര്‍ഷന്‍, ഇ സനീഷ് എന്നിവര്‍ ന്യൂസ് ഡയറക്ടര്‍മാരായും അനൂപ് പരമേശ്വരന്‍, ലക്ഷ്മി പത്മ, എ യു രഞ്ജിത്ത്, വി. എസ് സനോജ് , മഹേഷ് ചന്ദ്രന്‍, ഫൗസിയ മുസ്തഫ തുടങ്ങിയവര്‍ മറ്റു പ്രധാന ചുമതലകളും വഹിക്കുന്നുണ്ട്.

മലയാളത്തിലെ ആദ്യ സമ്പൂര്‍ണ വാര്‍ത്താചാനലായ ഇന്ത്യാവിഷന്‍ 2003ല്‍ തുടങ്ങിയപ്പോള്‍ സ്ഥാപക പത്രാധിപ സമിതി അംഗമായിരുന്നു എംപി ബഷീര്‍. 2010 മുതല്‍ 2014 വരെ ഇന്ത്യാവിഷന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തിച്ചു. കേരളത്തിലെ ഡിജിറ്റല്‍ മാധ്യമരംഗത്തെ ആദ്യകാല സ്വതന്ത്രസംരഭങ്ങളിലൊന്നായ സൗത്ത് ലൈവിന്റെ സഹസ്ഥാപകനും എഡിറ്ററുമായിരുന്നു അദ്ദേഹം.

മൂന്നാറിലെ ഭൂമി കയ്യേറ്റം, ഐസ്‌ക്രീം പാര്‍ലര്‍ കേസ്, സി പി ഐ എമ്മിലെ വിഭാഗീയത, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍, ടൈറ്റാനിയം അഴിമതിക്കേസ്, കേരളത്തിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടന്ന മരുന്ന് പരീക്ഷണങ്ങള്‍ തുടങ്ങിയ സ്ഫോടനാത്മകമായ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ബഷീര്‍.

ഇന്ത്യാവിഷനിലായിരുന്ന കാലത്ത് ഐസ്‌ക്രീം പാര്‍ലര്‍ കേസ്സുമായി ബന്ധപ്പെട്ട എം.പി ബഷീറിന്റെ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് കേരളത്തില്‍ വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ സംഭവിച്ചിരുന്നു. ഒടുവില്‍ കേസ്സില്‍ കുറ്റാരോപിതനായ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനം രാജി വെയ്‌ക്കേണ്ടി വന്നിരുന്നു. ഇന്ത്യാവിഷന് പുറമെ കൈരളി ടിവി, ഡെക്കാന്‍ ഹെറാള്‍ഡ്, യുഎന്‍ഐ, മാധ്യമം, റിപ്പോര്‍ട്ടര്‍ ടിവിഎന്നിവിടങ്ങളില്‍ അദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലയാളത്തില്‍ സംപ്രേക്ഷണം ആരംഭിച്ച് ഇടയ്ക്ക് വച്ച് നിര്‍ത്തിയ രാജ് ടിവിയില്‍ നിന്നും സംപ്രേക്ഷണം അനന്തമായി നീളുന്ന ഫോര്‍ത്ത് ചാനലില്‍ നിന്നുമാണ് കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ ന്യൂസ് മലയാളം 24*7 എന്ന ചാനലിലേക്ക് എത്തിയിരിക്കുന്നത്.

മലയാളം വാര്‍ത്ത ചാനലുകളെ പ്രേക്ഷകള്‍ ഒന്നടങ്കം കൈവിടുമ്പോഴാണ് പുതിയ ചാനല്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതെന്നും ശ്രദ്ധേയമാണ്. മലയാളം വാര്‍ത്ത ചാനലുകള്‍ ബാര്‍ക്ക് പോയിന്റില്‍ നൂറില്‍ താഴെ മാത്രമാണ്. എന്നാലും ഏഷ്യാനെറ്റ് ന്യൂസ് കുത്തകയായി നിലനിറത്തുന്ന ഒന്നാം സ്ഥാനം മറികടക്കാന്‍ മറ്റൊരു ചാനലിനും ഇതുവരെ സാധിച്ചിട്ടില്ല. ചാനല്‍ റേറ്റിങ്ങ് യുദ്ധത്തില്‍ 24 ന്യൂസ് രണ്ടാമതും മമനോരമ ന്യൂസ് മൂന്നാമതും മാതൃഭൂമി നാലാമതും ജനം ടിവി അഞ്ചാമതും കൈരളി ന്യൂസ് ആറാമതുമാണ്. പുതിയ സങ്കേതിക വിദ്യയോടെ അടുത്തിടെ വീണ്ടും സംപ്രക്ഷണം ആരംഭിച്ച റിപ്പോര്‍ട്ടര്‍ ടിവിക്ക് ഇതുവരെ ബാര്‍ക്കില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ടിആര്‍പി റേറ്റിങ്ങില്‍ റിപ്പോര്‍ട്ടര്‍ ടിവി ഏഴാമതാണ്.

Latest Stories

IPL 2025: നിനക്ക് അടിപൊളി ഒരു ബാറ്റ് ഉണ്ടല്ലോ, എന്നിട്ടും...റിങ്കു സിങിനെ കളിയാക്കി മുംബൈ ഇന്ത്യൻ ഇന്ത്യൻസ് താരങ്ങൾ; വീഡിയോ കാണാം

വര്‍ക്കലയില്‍ റിക്കവറി വാന്‍ ഇടിച്ച് വിദ്യാര്‍ത്ഥിനിയും അമ്മയും കൊല്ലപ്പെട്ട സംഭവം; പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

മുസ്ലീം ഇതര അംഗങ്ങള്‍ മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യില്ല; പ്രതിപക്ഷം വോട്ട് ബാങ്കിന് വേണ്ടി തെറ്റിദ്ധാരണ പരത്തുന്നുവെന്ന് അമിത്ഷാ

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകള്‍ കണ്ടെത്തി; വിശദമായ പരിശോധനയില്‍ ഒന്നര കിലോ കഞ്ചാവും വെടിയുണ്ടകളും പിടിച്ചെടുത്തു

RCB VS GT: എന്നെ വേണ്ട എന്ന് പറഞ്ഞ് പുറത്താക്കിയവർ അല്ലെ നിങ്ങൾ, ഞാൻ ചെണ്ടയല്ല നിനക്ക് ഒകെ ഉള്ള പണിയെന്ന് മുഹമ്മദ് സിറാജ്; പഴയ തട്ടകത്തിൽ തീയായി രാജകീയ തിരിച്ചുവരവ്

ഹിന്ദുക്കളല്ലാത്തവരെ ക്ഷേത്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമോയെന്ന് ശിവസേന; വഖഫ് ബില്ല് കുംഭമേളയിലെ മരണസംഖ്യ മറച്ചുവയ്ക്കാനെന്ന് അഖിലേഷ് യാദവ്

RCB VS GT: ചിന്നസ്വാമിയെ മരണവീടാക്കി കോഹ്‌ലി, ഗില്ലിന്റെ തന്ത്രത്തിന് മുന്നിൽ മുട്ടുമടക്കി മടക്കം; തോറ്റത് യുവ ബോളറോട്

വഖഫ് ഭേദഗതി ബില്ല് സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമെന്ന് കെ രാധാകൃഷ്ണന്‍; നിങ്ങളുടെ പ്രമേയം അറബിക്കടലില്‍ മുങ്ങിപ്പോകുമെന്ന് സുരേഷ്‌ഗോപി

'ഭരണഘടനയ്‌ക്കെതിരെ ബിജെപിയുടെ 4D ആക്രമണം'

'ഭരണഘടനയ്‌ക്കെതിരെ ബിജെപിയുടെ 4D ആക്രമണം'; ബിജെപി ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്തി അവകാശം നിഷേധിക്കുന്നു: പ്രതിപക്ഷം