നികേഷിന്റെ രാജിക്ക് പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവി കുതിക്കുന്നു; ടിആര്‍പിയില്‍ മാതൃഭൂമിയെ വിറപ്പിക്കുന്നു; ഏഷ്യാനെറ്റിന് തൊട്ടരുകില്‍ 24 ന്യൂസ്; ആര്‍ക്കും വേണ്ടാതെ മീഡിയവണ്‍

മലയാളം ന്യൂസ് ചാനലുകളുടെ റേറ്റിങ്ങ് യുദ്ധം കൂടുതല്‍ മുറുകി. ഏഷ്യാനെറ്റ് ന്യൂസിനും മാതൃഭൂമി ന്യൂസിനുമാണ് വലിയ വെല്ലുവിളികള്‍ ഉയര്‍ന്നിരിക്കുന്നത്. ടെലിവിഷന്‍ ചാനലുകളു െമികവ് അളക്കുന്ന ടിആര്‍പി (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഏഷ്യാനെറ്റ് ന്യൂസിനും നാലാം സ്ഥാനത്ത് നില്‍ക്കുന്ന മാതൃഭൂമി ന്യൂസിനും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റേറ്റിങ്ങില്‍ വെല്ലുവിളി ഉയരുന്നത്.

ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന 24 ന്യൂസാണ് ന്യൂസ് ചാനലുകളുടെ മികവ് അളക്കുന്ന ടിആര്‍പി (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) ഏഷ്യാനെറ്റിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. ഇരു ചാനലുകളും തമ്മിലുള്ള ടിആര്‍പി വ്യത്യാസം കേവലം 9 പോയിന്റുകള്‍ മാത്രമാണ്. ടിആര്‍പിയില്‍ ഏഷ്യാനെറ്റ് ന്യൂസിന് 119 പോയിന്റുകളും 24 ന്യൂസിന് 110 പോയിന്റുകളുമാണ് ഉള്ളത്.

നേരത്തെ ശബരിമല യുവതി പ്രവേശന വിധി വന്നതിന് പിന്നാലെ ഏഷ്യാനെറ്റിന്റെ തൊട്ടടുത്ത് സംഘപരിവാര്‍ ചാനലായ ജനം ടിവി എത്തിയിരുന്നു. എന്നാല്‍, ടിആര്‍പിയിലെ ഈ മുന്നേറ്റം ചാനലിന് നിലനിര്‍ത്താന്‍ ആയിട്ടില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചാനല്‍ അഞ്ചും ആറും സ്ഥാനങ്ങളിലാണ് ടിആര്‍പിയില്‍.
മൂന്നാം സ്ഥാനത്ത് മനോരമ ന്യൂസാണ്. ടിആര്‍പിയില്‍ 64 പോയിന്റുകളാണ് മനോരമ നേടിയത്. നാലാം സ്ഥാനത്തുള്ള മാതൃഭൂമി ന്യൂസിന് ടിആര്‍പിയില്‍ വലിയ വെല്ലുവിളിയാണ് റിപ്പോര്‍ട്ടര്‍ ഉയര്‍ത്തുന്നത്.

റിപ്പോര്‍ട്ടര്‍ എഡിറ്റര്‍ എംവി നികേഷ് കുമാര്‍ സ്ഥാനം രാവിവെച്ചതിന് പിന്നാലെയാണ് ബാര്‍ക്കില്‍ ചാനല്‍ റേറ്റിങ്ങ് കുതിച്ച് ഉയര്‍ന്നിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. നാലാം സ്ഥാനത്തുള്ള മാതൃഭൂമിക്ക് ടിആര്‍പിയില്‍ 55 പോയിന്റുകളാണ് ഉള്ളത്. എന്നാല്‍, റിപ്പോര്‍ട്ടര്‍ ചാനല്‍ ചരിത്രത്തില്‍ ആദ്യമായി ടിആര്‍പിയില്‍ 42 പോയിന്റുകളില്‍ എത്തി. റിപ്പോര്‍ട്ടറിന് അഞ്ചാം സ്ഥാനമാണ് ടിആര്‍പിയില്‍ ഉള്ളത്.

സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനാണ് മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് നികേഷ് കുമാര്‍ മുഴുവന്‍ സമയ പൊതുപ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്.

റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റോറിയല്‍ ചുമതലകള്‍ ഒഴിഞ്ഞ നികേഷ് സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കുകയാണ്. നേരത്തെ 2016ല്‍ അഴീക്കോട് സിപിഎം സ്വതന്ത്രനായി മല്‍സരിക്കാന്‍ മാധ്യമപ്രവര്‍ത്തനം വിട്ടാണ് നികേഷ് കുമാര്‍ ഇറങ്ങിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ടിവിയിലേക്ക് മടങ്ങി മാധ്യമപ്രവര്‍ത്തനം തുടരുകയായിരുന്നു.

റിപ്പോര്‍ട്ടര്‍ ടിവി സ്ഥാപകനം മാനേജിംഗ് ഡയറക്ടറുമായിരുന്ന എംവി നികേഷ് കുമാര്‍ പിന്നീട് സ്ഥാപനത്തിന്റെ ഷെയറുകള്‍ മൂട്ടില്‍ മരംമുറി കേസിലെ പ്രതികളായ അഗസ്തിന്‍ സഹോദരങ്ങള്‍ വാങ്ങിയതോടെ ചാനലില്‍ നികേഷ് കുമാറിന്റെ സാന്നിധ്യം എത്രനാളുണ്ടാകുമെന്ന ചോദ്യം ഉയര്‍ന്നിരുന്നു. എന്തായാലും നികേഷിന്റെ പടിയിറക്കം റിപ്പോര്‍ട്ടര്‍ ടിവിക്ക് ഗുണകരമായിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ചമാത്രം ബാര്‍ക്കില്‍ മൂന്നു പോയിന്റഎ ഉയര്‍ച്ചയാണ് ചാനല്‍ ഉണ്ടാക്കിയിരിക്കുന്നത്. ഈ മുന്നേറ്റം വരും ആഴ്ചകളില്‍ കാഴ്ച്ച വെയ്ക്കാനായാല്‍ അടുത്തിടെ തന്നെ മാതൃഭൂമി ന്യൂസിനെ മറികടക്കാന്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് സാധിക്കും.

സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടിവിക്കും ടിആര്‍പിയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. 33 പോയിന്റുമായി ജനം ആറാം സ്ഥാനത്താണുള്ളത്. സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസ് 21 പോയിന്റുമായ ഏഴാം സ്ഥാനത്തും 17 പോയിന്റുമായി ന്യൂസ് 18 കേരള എട്ടാം സ്ഥാനത്തുമാണ് ടിആര്‍പി റേറ്റിങ്ങിലുള്ളത്.

ഏറ്റവും പിന്നില്‍ പോയി ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ടെലിവിഷന്‍ ചാനലായ മീഡിയ വണ്‍. റേറ്റിംഗ് പോയിന്റില്‍ രണ്ടക്കം പോലും തികയ്ക്കാനാവാതെ ഒമ്പത് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മീഡിയ വണ്‍.

മലയാളത്തില്‍ അടുത്തിടെ ആരംഭിച്ച രാജ് ടിവി മലയാളം അടച്ചുപൂട്ടിയതിനാല്‍ അവരെ ബാര്‍ക്ക് റേറ്റിങ്ങില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പുതുതായി മലയാളത്തില്‍ ആരംഭിച്ച ന്യൂസ് മലയാളം 24/7 ചാനലിനും ടിആര്‍പി റേറ്റിങ്ങില്‍ എത്താനായിട്ടില്ല.

Latest Stories

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്