ചരിത്രത്തില്‍ ആദ്യം, ഏഷ്യാനെറ്റ് ന്യൂസിന് ഒന്നാം സ്ഥാനം നഷ്ടമായി; കുതിച്ചെത്തി 24; വെല്ലുവിളിച്ച് റിപ്പോര്‍ട്ടര്‍ ടിവി മൂന്നാമത്; ഏറ്റവും പിന്നിലേക്ക് വീണ് ജനം ടിവി

ഏഷ്യാനെറ്റ് ന്യൂസ് ടിആര്‍പിയില്‍ (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) നിലനിര്‍ത്തിയിരുന്ന കുത്തക ആദ്യമായി തകര്‍ത്ത് 24 ന്യൂസ്. മലയാളം ന്യൂസ് ചാനല്‍ ചരിത്രം തിരുത്തിയാണ് ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന 24 ബാര്‍ക്കില്‍ പുതിയ മുന്നേറ്റം നടന്നിരിക്കുന്നത്. 150 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസിനെ 24 മറികടന്നിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് ബാര്‍ക്കില്‍ 147 പോയിന്റ് മാത്രമാണ് നേടാനായത്.

മനോരമ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും കടത്തി വെട്ടി റിപ്പോര്‍ട്ടര്‍ ടിവി ബാര്‍ക്കില്‍ എക്കാലത്തെയും വലിയ കുതിപ്പ് ഇത്തവണയും നടത്തിയിട്ടുണ്ട്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എംവി നികേഷ് കുമാര്‍ രാജിവെച്ച് ഇറങ്ങിയതിന് പിന്നാലെ ടിആര്‍പിയില്‍ വന്‍ മുന്നേറ്റമാണ് ചാനല്‍ നടത്തുന്നത്. മൂന്നാം സ്ഥാനത്തേക്ക് എത്തിയ റിപ്പോര്‍ട്ടര്‍ ടിവി 116 പോയിന്റാണ് സ്വന്തമാക്കിയത്.

റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റോറിയല്‍ ചുമതലകള്‍ ഒഴിഞ്ഞ നികേഷ് സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കുകയാണ്. നേരത്തെ 2016ല്‍ അഴീക്കോട് സിപിഎം സ്വതന്ത്രനായി മല്‍സരിക്കാന്‍ മാധ്യമപ്രവര്‍ത്തനം വിട്ടാണ് നികേഷ് കുമാര്‍ ഇറങ്ങിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ടിവിയിലേക്ക് മടങ്ങി മാധ്യമപ്രവര്‍ത്തനം തുടരുകയായിരുന്നു.

മനോരമ ന്യൂസിനും മാതൃഭൂമി ന്യൂസിനും ബാര്‍ക്കില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നാലാം സ്ഥാനത്ത് എത്തിയ മനോരമയ്ക്ക് കേവലം 77 പോയിന്റുകള്‍ മാത്രമാണ് നേടാനായത്. 72 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

ആറാം സ്ഥാനത്ത് സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസാണ്. 26 പോയിന്റുകള്‍ നേടാനെ കൈരളിക്ക് സാധിച്ചിട്ടുള്ളൂ. സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടിവിക്ക് ഇക്കുറി ടിആര്‍പിയില്‍ വന്‍ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നത്. പതിവായി ഏഴാം സ്ഥാനം പങ്കിടാറുള്ള ജനത്തിന് ഇക്കുറി ആസ്ഥാനം നഷ്ടമായി. ന്യൂസ് 18 മലയാളമാണ് 24 പോയിന്റുമായി ഇക്കുറി ഏഴാം സ്ഥനത്ത് നില്‍ക്കുന്നത്. ബാര്‍ക്ക് റേറ്റില്‍ ഏറ്റവും പിന്നില്‍ ഇത്തവണ ജനം ടിവിയാണ്. 21 പോയിന്റുമായി എട്ടാം സ്ഥാനത്ത് എത്താന്‍ മാത്രമെ ജനം ടിവിക്കായുള്ളൂ.

വയനാട് ജില്ലയിലെ ചൂരല്‍മലയിലും മുണ്ടക്കയിലും ഉണ്ടായ ഉരുള്‍പൊട്ടല്‍ ന്യൂസ് ചാനലുകളുടെ ടിആര്‍പി റേറ്റിങ്ങില്‍ ഇക്കുറി വലിയ കുതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ ഉണ്ടായതിന്റെ രണ്ടിരട്ടി പോയിന്റാണ് ബാര്‍ക്കില്‍ ഉണ്ടായിരിക്കുന്നത്.

Latest Stories

തിരുവനന്തപുരത്ത് അമിത വേ​ഗത്തിലെത്തിയ കാർ മാധ്യമ പ്രവർത്തകയെ ഇടിച്ച് തെറിപ്പിച്ചു; ഗുരുതരാവസ്ഥയിൽ

CSK VS RCB: ചെന്നൈയെ തോല്പിച്ചത് ഞാനാണ്, ആ ഒരു കാര്യത്തിൽ എനിക്ക് പറ്റിയ തെറ്റ് കൊണ്ടാണ് ടീം തോറ്റത്: എം എസ് ധോണി

'തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ എഡിജിപിക്ക് വീഴ്ച സംഭവിച്ചു'; എംആർ അജിത് കുമാറിനെതിരെ മൊഴി നൽകി കെ രാജൻ

'ലിസ്റ്റിന്റെ വാക്കുകളിലും പ്രവര്‍ത്തികളിലും ഒറ്റുകാരന്റെ കൊതിയും കിതപ്പും; തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താല്‍പര്യങ്ങള്‍ക്കു മലയാള സിനിമയെ ഒറ്റിക്കൊടുക്കരുത്';

RCB VS CSK: ജയിച്ചു, പക്ഷെ നീയൊക്കെ എന്ത് മണ്ടത്തരമാണ് കാണിച്ചത്, ഇന്നലെ നിന്റെയൊക്കെ കൈയ്യിൽ ഓട്ടയായിരുന്നോ; ഫീൽഡിങ്ങിൽ ഫ്ലോപ്പായ താരങ്ങൾ നേരെ വൻ ആരാധകരോഷം

'വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം നടക്കും'; പഹൽഗാം സംഭവത്തിന് മുൻപ് ഭീകരാക്രമണ സാധ്യത ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്

സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം പറക്കല്ലിലേക്ക് ഇടിച്ചു കയറി; മുന്‍പിലിരുന്ന കേന്ദ്രമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു; അരമണിക്കൂറോളം വഴിയില്‍ കിടന്നു

RCB VS CSK: ചെന്നൈ വിജയിക്കുമായിരുന്നു, എന്നാൽ ആ ഒരു കാരണം അവന്മാർക്ക് പണിയായി, അതുകൊണ്ടാണ് ഞങ്ങൾ വിജയിച്ചത്: രജത് പാട്ടിദാർ

ഓസ്ട്രേലിയയില്‍ വീണ്ടും കരുത്ത്കാട്ടി ലേബര്‍ പാര്‍ട്ടി; പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന് രണ്ടാമൂഴം; തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവടക്കം പരാജയപ്പെട്ടു

CSK VS RCB: തുടരും ഈ ചെന്നൈ തോൽവി, മഞ്ഞപ്പടയെ തീർത്ത് ആർസിബി പ്ലേ ഓഫിന് അരികെ; ധോണിക്ക് ട്രോളോട് ട്രോൾ