രണ്ട് മാസം കൊണ്ട് പോളണ്ടുകാര്‍ കുടിച്ചു തീര്‍ത്തത് അമ്പതിനായിരം ബോട്ടില്‍ ' മലയാളി' പാലക്കാട്ടുകാരന്റെ ബിയര്‍ യൂറോപ്പ് കീഴടക്കുന്നു

പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന സന്ദേശത്തിലെ ശ്രീനിവാസന്‍ ഡയലോഗ് മലയാളികള്‍ ഇപ്പോഴും ആഘോഷിക്കുമ്പോള്‍ പോളണ്ടുകാര്‍ മലയാളി എന്ന പേരിനെ തന്നെ തങ്ങളുടെ നിത്യജീവിതത്തിലെ ആഘോഷമാക്കി മാറ്റുകയാണ്. പാലക്കാട്ടുകാരന്‍ ചന്ദ്രമോഹന്‍ നെല്ലൂര്‍ ഉണ്ടാക്കിയ ‘മലയാളി’ ബിയര്‍ ആണ് ഇപ്പോള്‍ പോളണ്ടിലെ പബ്ബുകളിലെയും ബാറുകളിലെയും റസ്റ്റോറന്റുകളിലെയും താരം.

രണ്ടുമാസം കൊണ്ട് അമ്പതിനായിരം ‘ മലയാളി’ യാണ് പോളണ്ടിലെ പബ്ബുകളിലും ബാറുകളിലുമായി വിറ്റഴിഞ്ഞത്. കഴിഞ്ഞ ഏതാണ്ട് ദിവസം കൊണ്ട് 5000 ലിറ്റര്‍ ‘ മലയാളി’ യെ ആണ് പോളണ്ടുകാര്‍ കുടിച്ചു തീര്‍ത്തതും. മലായളികളോടുള്ള സ്‌നേഹം കൊണ്ടുമാത്രമാണ് താന്‍ ഈ ബിയറിന് മലയാളി എന്ന പേര് നല്‍കിയതെന്നു ചന്ദ്രമോഹന്‍ നല്ലൂര്‍ പറയുന്നു. 38 കാരനായ ചന്ദ്രമോഹന്‍ പോളണ്ട് ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ ഡയറക്ടറാകുന്ന ആദ്യ മലയാളിയാണ്.

റഷ്യ- ഉക്രൈന്‍ യുദ്ധമാണ് ഈ നിര്‍ണ്ണായകമായ ബിയര്‍ കണ്ടുപിടുത്തത്തിലേക്ക് തന്നെ നയിച്ചതെന്ന് ചന്ദ്രമോഹന്‍ പറയുന്നു. യുദ്ധത്തിന് മുമ്പ് തന്റെ ആഫ്രിക്കന്‍ സുഹൃത്ത് അഞ്ച് കണ്ടെയ്‌നര്‍ നിറയെ അവല്‍ ( rice flakes) ആഫ്രിക്കയില്‍ നിന്ന് ഇറുക്കുമതി ചെയ്തിരുന്നു. എന്നാല്‍ യുദ്ധം തുടങ്ങിയതോടെ ഈ അവല്‍ സൂക്ഷിക്കാന്‍ കഴിയാതെ വന്നു. ഗത്യന്തരമില്ലാതെ വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണമാക്കി ഇതിനെ മാറ്റാന്‍ തിരുമാനിക്കുകയാണുണ്ടായത്.

‘അപ്പോഴാണ് ഇന്ത്യക്ക് വെളിയിലുള്ള കൊമ്പന്‍ ബിയറിനെക്കുറിച്ചോര്‍മ്മിച്ചത്. അങ്ങിനെയാണ് നെല്ലില്‍ നിന്നും അരിയില്‍ നിന്നും ഉണ്ടാക്കുന്ന ബിയറിന്റെ മനസിലേക്ക് വന്നതും. അതോടെ അവലില്‍ നിന്നും ബിയര്‍ എന്ന ആശയം മനസിലുദിച്ചു’ ചന്ദ്രമോഹന്‍ പറയുന്നു. ഇത്തരത്തിലൊരുബിയര്‍ ഉണ്ടാക്കുക അത്ര എളുപ്പമൊന്നും ആയിരുന്നില്ല. ആദ്യ മൂന്ന് തവണയും പരാജയപ്പെട്ടു. പിന്നീടാണ് വിജയിക്കാന്‍ കഴിഞ്ഞത്. മലയാളി കൂടിയായ ബ്രാന്‍ഡ് എക്‌സ്‌പേര്‍ട്ട് സര്‍ഗേവ് സുകുമാരനും ചന്ദ്രമോഹനോടൊപ്പം ബിയര്‍ നിര്‍മാണത്തില്‍ പങ്കാളിയായി.

ഇതോടെ പോളിഷ് റസ്‌റ്റോറന്റുകാരും ബാറുകാരും പുതിയ ബിയറിന്റെ ആരാധകരായി മാറി. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ പോളണ്ടില്‍ വില്‍ക്കുന്ന ലിറ്റില്‍ ഇന്ത്യാ ഗ്രൂപ്പ് ഈ ബിയറിന്റെ വിതരണവും ഏറ്റെടുത്തു. ഇതോടെ മലയാളി പോളണ്ടുകാര്‍ക്കിടയില്‍ തരംഗമായി മാറി. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്ക് കൂടി തേരോട്ടത്തിനൊരുങ്ങുകയാണ് മലയാളി ബിയര്‍

Latest Stories

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ