യു.എസില്‍ മലയാളിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

യു.എസില്‍ മലയാളിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. കോട്ടയം പേരൂര്‍ സ്വദേശി മാത്യു കൊരട്ടി (68) യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച യു.എസ് സമയം രാവിലെ പത്തിനായിരുന്നു സംഭവം.

ഹൈവേ 60- നു സമീപമുള്ള സെന്റര്‍ സ്റ്റേറ്റ് ബാങ്ക് കൊള്ളയടിച്ച ശേഷം പുറത്തുവന്ന ജെയ്‌സണ്‍ ഹനസന്‍ ജൂനിയര്‍(36) എന്ന അക്രമിയാണ് മാത്യുവിനെ കൊലപ്പെടുത്തിയത്. അക്രമിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.

ബാങ്ക് കൊള്ളയടിച്ച് ശേഷം മോഷണ മുതലുമായി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തോക്കു ചൂണ്ടിയ അക്രമി മാത്യുവിന്റെ എസ് യു വി തട്ടിയെടുക്കുകയായിരുന്നു.
മാത്യുവിനെ പാസഞ്ചര്‍ സീറ്റിലേക്ക് തള്ളി മാറ്റിയ ശേഷം വാഹനം ഓടിച്ചു പോകുകയായിരുന്നു. പ്രതി സഞ്ചരിച്ച  വാഹനം പൊലീസ് പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും വാഹനം മറിയുകയും ചെയ്തു.

അതേസമയം വൈകിട്ട് നാലു മണിയോടെ വാഷിംഗ്ടണ്‍ റോഡില്‍ കവര്‍ച്ച ചെയ്ത ബാങ്കിനു സമീപം തന്നെയുള്ള സേക്ട്ട് ഹാര്‍ട് ക്‌നാനായ കത്തോലിക്ക കമ്മ്യൂണിറ്റി സെന്ററിനു പിന്നില്‍ നിന്നു മാത്യുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Latest Stories

മുനമ്പത്തേക്ക് ബിജെപിയുടെ പ്രധാന നേതാക്കള്‍ വരുന്നു; കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു; ആഞ്ഞടിച്ച് മന്ത്രി പി രാജീവ്

വയനാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതരുടെ കടം എഴുതിത്തളളാൻ നിർദേശിക്കാനാകില്ലെന്ന് റിസർവ് ബാങ്ക്

സൂപ്പര്‍ താരങ്ങള്‍ പുറത്ത്!, പെര്‍ത്ത് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവന്‍

എന്നെ നൈസായി ഒഴിവാക്കി, പ്രത്യേകിച്ച് അപ്ഡേറ്റുകൾ ഒന്നും ഗംഭീർ തന്നിട്ടില്ല; തുറന്നടിച്ച് ശാർദുൽ താക്കൂർ

ഇത് പകപോക്കല്‍, ധനുഷ് നീചനായ വ്യക്തി.. 3 സെക്കന്‍ഡ് രംഗത്തിന് 10 കോടി ആവശ്യപ്പെട്ടു; ആഞ്ഞടിച്ച് നയന്‍താര

മുട്ടാന്‍ മാത്രമല്ല, വേണ്ടി വന്നാല്‍ ആഞ്ഞടിക്കാനും അറിയാം; 'കലിപ്പന്‍' രാഹുല്‍

സംസ്ഥാനത്തെ ഭരണ രംഗത്ത് ഇനി മുതൽ 'ടിയാരി' വേണ്ട; സർക്കുലർ ഇറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്

ഇസ്രായേലുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു; ഗാസയില്‍ വംശഹത്യ തുടരുന്നവരുമായി ഇനി ചര്‍ച്ചയുമില്ല; ഭാവിയിലും മാറ്റമുണ്ടാകില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍

എന്റെ പൊന്ന് മോനെ നിന്നെ ഇന്ത്യക്ക് വേണം, പെട്ടെന്ന് വാടാ ടീമിലോട്ട്; സൂപ്പർ താരത്തിനോട് അഭ്യർത്ഥനയുമായി രവി ശാസ്ത്രി; പോസ്റ്റ് നോക്കാം

'സ്നേഹത്തിന്റെ കടയിൽ ഒരു മെമ്പര്‍ഷിപ്പെടുക്കുകയാണ്.. കരിവന്നൂരും കൊടകരയും പരസ്പരം വെച്ചുമാറുന്നതിനെ എതിര്‍ത്തതാണ് എന്റെ തെറ്റ്'; സന്ദീപ് വാര്യര്‍