Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

വിധിയെ തോല്‍പിച്ച് പുഞ്ചിരിയോടെ ഈ അച്ഛനും മകനും; ഇനി പൊയ്ക്കാലുമായി തോമസ് കുടുംബം പോറ്റും

, 3:59 pm

കുടുംബത്തിന്റെ അത്താണി ആകേണ്ട അച്ഛനും മകനും അപകടം തന്ന പൊയ്ക്കാലുമായി ഇന്ന് ജീവിയ്ക്കാന്‍ വിധിയോട് മല്ലിടുമ്പോള്‍ ഇവര്‍ക്ക് തുണയാകുന്നത് ആനി. മലയാറ്റൂരിലെ ആനിയുടെ മകന്‍ തോമസുകുട്ടിയുടെയും ഭര്‍ത്താവ് ദേവസിക്കുട്ടിയുടെയും ഓരോ കാലുകള്‍ വീതം നഷ്ടപ്പെട്ടത് വ്യത്യസ്ത അപകടങ്ങളിലാണ്. എന്നാല്‍ ഈ അണുകുടുംബം ഇപ്പോള്‍ വളരെ സന്തോഷത്തിലാണ്. തോമസിന് പുതിയൊരു കൃത്രിമ കാലു കിട്ടിയതാണ് ഈ കുടുബംത്തിന്റെ സന്തോഷമെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദേവസിക്കുട്ടി (60) ടാറിങ്ങ് തൊഴിലാളിയായിരുന്നു. നാല് വര്‍ഷം മുമ്പാണ് കണ്ടെയ്‌നര്‍ റോഡ് ജോലിക്കിടെ അപകടമുണ്ടായത്. അന്ന് കുടുംബം മുന്നോട്ട് പോകാന്‍ ഈ കുടുംബം ഒരുപാട് കഷ്ടപ്പെട്ടു. ഒരു കാല്‍ നല്‍ഷ്ടപ്പെട്ട ദേവസിക്കുട്ടിക്ക് ഭാര്യയും രണ്ട് പെണ്‍മക്കളും ഒരു മകനും ഉള്‍പ്പെട്ട കുടുംബത്തെ എങ്ങിനെ പോറ്റുമെന്നോര്‍ത്ത് ആവലാതിയായിരുന്നു. എന്നാല്‍ ഉള്ളത് കൊണ്ട് കഴിഞ്ഞു പോകുന്ന ഈ കുടുംബത്തില്‍ അപകടം വീണ്ടും വില്ലനായി വന്നു.

കുടുംബത്തെ ദുരിതത്തില്‍ നിന്ന് കരകയറ്റാന്‍ 20-ാം വയസില്‍ തോമസ് ജോലിയിക്ക് പോയിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ യൂട്ടിലിറ്റി ഹാന്‍ഡിലിങ് കരാര്‍ തൊഴിലാളിയായിരുന്നു തോമസ്. കഴിഞ്ഞ ഏപ്രില്‍ 30ന് ജോലിസ്ഥലത്തുണ്ടായ ഒരു അപകടത്തില്‍ അദ്ദേഹത്തിന്റെ വലതുകാല്‍ നഷ്ടപ്പെടുകയായിരുന്നു. എന്നാല്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കരാര്‍ കമ്പനി തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം പരാതിപ്പെട്ടു. നാട്ടുകാരെല്ലാം ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്.

രണ്ട് പെണ്‍മക്കളെ കെട്ടിക്കാന്‍ കിടപ്പാടും പോലും വിറ്റ ദേവസിക്കുട്ടി 13 വര്‍ഷമായി വാടക വീട്ടില്‍ കഴിയുകയാണ്. നാട്ടുകാരുടെ കനിവില്‍ കഴിഞ്ഞു പോകുന്ന കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് ഒട്ടേറെ പേര്‍ സഹായത്തിനെത്തുന്നുണ്ട്. ഇങ്ങിനെ വൈക്കം സ്വദേശിയായ ഒരു വ്യക്തിയാണ് തോമസിന് കൃത്രിമകാല്‍ നല്‍കിയത്. 2,20,000 രൂപയായിരുന്നു ഇതിന് ചെലവായത്. കാലാവധി കഴിയാറായി. ദേവസിക്കുട്ടിയുടെ കൃത്രിമക്കാലും മാറ്റി നല്‍കാമെന്ന് ഈ മനുഷ്യസ്‌നേഹി വാക്ക് നല്‍കിയിട്ടുണ്ടെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാട്ടിലെ മികച്ച വോളിബോള്‍ കളിക്കാരനായിരുന്ന തോമസ്. ഇനി കളി കാണാന്‍ എങ്കിലും കഴിയുമല്ലോ എന്ന സന്തോഷമാണ് തോമസിന്. കൃത്രിമ കാല്‍ വെച്ച് നടന്ന് പരിശീലിക്കണമെന്നും പിന്നീട് ജോലിക്ക് പോയി കുടുംബം പോറ്റണമെന്നുമാണ് ചെറുപ്രായത്തില്‍ കാല്‍ നഷ്ടപ്പെട്ടുപോയ തോമസിന്റെ ആഗ്രഹം. ഈ കുടുംബത്തിന്റെ മറ്റൊരു വലിയ മോഹം എന്തെന്നാല്‍ അച്ഛന് കിട്ടിയ ഇന്‍ഷുറന്‍സ് തുക കൊണ്ട് സ്വന്തമായി ഒരുകുഞ്ഞ് വീടുവെയ്ക്കണമെന്നതാണ്.

Advertisement