ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിക്കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

തലയോലപ്പറമ്പില്‍ ഭാര്യയേയും ഭാര്യാമാതാവിനേയും ഭര്‍ത്താവ് കൊലപ്പെടുത്തി. വാളോര്‍മംഗലം ശിവപ്രസാദം വീട്ടില്‍ ഗീത(56), മകള്‍ ശിവപ്രിയ(34) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഇവരെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ശിവപ്രിയയുടെ ഭര്‍ത്താവ് നിതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലക്ക് പിന്നില്‍ കുടുംബവഴക്കാണെന്നാണ് സൂചന.

നിതീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തലയോലപ്പറമ്പ് പോലീസാണ് നിതീഷിനെ കസ്റ്റഡിയില്‍ എടുത്തത്. ശക്തമായ മഴ ഉണ്ടായിരുന്ന സമയത്തായിരുന്ന കൊലപാതകം നടന്നതെന്നാണ് സമീപവാസികള്‍ പറയുന്നത്. ഗീതയുടെ വീട്ടില്‍ വെച്ചാണ് നിതീഷ് കൊലപാതകം നടത്തിയത്.

Read more