പാലായില്‍ വോട്ടെടുപ്പ് തുടങ്ങി; കെ.എം മാണിക്ക് ശേഷവും പാലാ മാണി തന്നെ ഭരിക്കുമെന്ന് ഇടതു സ്ഥാനാര്‍ത്ഥി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ വോട്ടെടുപ്പ് തുടങ്ങി. ബൂത്തുകള്‍ക്ക് മുന്നില്‍ രാവിലെ മുതല്‍ നീണ്ട ക്യൂ. രാവിലെ 7 മണി മൂതല്‍ 6 മണി വരെയാണ് വോട്ടെടുപ്പ്. 176 പോളിംഗ് ബൂത്തുകളും സജ്ജമായി. പാലാ നഗരസഭയിലെ കാണാട്ടുപാറയിലെ 119 ാം നമ്പര്‍ ബൂത്തിലാണ് ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ വോട്ടു ചെയ്തത്. രാവിലെ 7 മണിക്ക് തന്നെ കുടുംബത്തോടൊപ്പം എത്തി മാണി സി കാപ്പന്‍ വോട്ടു ചെയ്തു മടങ്ങി.

ഒന്നാമനായി വോട്ട് ചെയ്ത് തെരഞ്ഞെടുപ്പില്‍ ഒന്നാമനാകുമെന്ന് വോട്ടു ചെയ്ത ശേഷം അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കെഎം മാണിക്ക് ശേഷവും ഒരു മാണി പാല തന്നെ ഭരിക്കുമെന്നും അത് താനായിരിക്കുമെന്നും പറഞ്ഞു. ഇത്തവണ യുഡിഎഫിലെ അസംതൃപ്തര്‍ തനിക്ക് വോട്ടു ചെയ്യുമെന്നും അത് ഇടതുപക്ഷത്തിന് ഗുണകരമാകുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. കഴിഞ്ഞ തവണ ചെയ്യപ്പെടാതെ പോയ വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് മറിയുമെന്ന പ്രതീക്ഷയും മാണി സി കാപ്പന്‍ പ്രകടിപ്പിച്ചു. വോട്ടെണ്ണല്‍ ദിവസവും ഇന്നത്തെപ്പോലെ സന്തോഷത്തോടെ പ്രതികരിക്കുമെന്നും പറഞ്ഞു.

ചിലയിടങ്ങളില്‍ യന്ത്ര തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 13 പേര്‍ മത്സരിക്കുന്ന പാലയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് ടോമും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി മാണി സി. കാപ്പനും എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്‍. ഹരിയും തമ്മിലാണു പ്രധാന മത്സരം. നിശബ്ദ പ്രചാരണ ദിവസമായ ഇന്നലെയും സ്ഥാനാര്‍ഥികള്‍ ഊര്‍ജിത പ്രചാരണത്തിലായിരുന്നു. മണ്ഡലത്തില്‍ ആകെയുള്ളത് 1,79,107 വോട്ടര്‍മാരാണ്. ഇതില്‍ 1888 പേര്‍ പുതുമുഖങ്ങള്‍. തെരഞ്ഞെടുപ്പു നിയന്ത്രിക്കാന്‍ 200 ഉദ്യോഗസ്ഥരേയും സുരക്ഷയൊരുക്കാന്‍ 700 പോലീസുകാരേയും നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അഞ്ചു മണ്ഡലങ്ങളില്‍ കൂടി ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ മൂന്നു മുന്നണികള്‍ക്കും പാലാഫലം നിര്‍ണായകമാണ്.

Latest Stories

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ