കോഴിക്കോട് എലത്തൂരിൽ യു.ഡി.എഫിന് വിജയപ്രതീക്ഷയില്ലെന്ന് മാണി സി. കാപ്പൻ. എൻ.സി.കെ സ്ഥാനാർത്ഥി തന്നോട് പറഞ്ഞത് കടത്ത മത്സരമാണ് എന്നാണ്. യു.ഡി.എഫിന്റെ പിന്തുണ എലത്തൂരിൽ ലഭിച്ചിട്ടുണ്ട്. എന്നാൽ സ്ഥാനാർത്ഥി നിർണയം വൈകിയത് തിരിച്ചടിയുണ്ടായിട്ടുണ്ട്. സ്ഥാനാർത്ഥിക്ക് പരമാവധി 11 ദിവസം മാത്രമാണ് പ്രചാരണത്തിനായി ലഭിച്ചത്. പാലായിൽ യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചുവെന്നും മാണി സി.കാപ്പൻ പറഞ്ഞതായി മീഡിയ വൺ റിപ്പോർട്ട് ചെയ്തു. പാലായിൽ വിജയം ഉറപ്പാണെന്നും കാപ്പൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ തവണ വിജയിച്ച പാലാ സീറ്റിൽ ഇത്തവണയും വിജയിക്കുമെന്ന് കാപ്പൻ പറഞ്ഞു. 15000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പാലയിൽ വിജയിക്കുമെന്ന് മാണി സി.കാപ്പന്‍ പറഞ്ഞു. ആര് എന്ത് കാശ് കൊടുത്ത് സർവേ നടത്തിയാലും പാലായിൽ യു.ഡി.എഫ് വിജയിക്കുമെന്നും പാലായിൽ ജനങ്ങളുടെ സർവേ നടന്നിട്ടുണ്ടെന്നും കാപ്പന്‍ പറഞ്ഞു.