Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

സ്ത്രീപുരുഷ സമത്വം അനിവാര്യം; ഞാന്‍ വനിത മതിലിനൊപ്പം; നിലപാട് വ്യക്തമാക്കി മഞ്ജു വാര്യര്‍

, 2:55 pm

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന് പിന്തുണയുമായി നടി മഞ്ജു വാര്യര്‍. നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീപുരുഷ സമത്വം അനിവാര്യമാണ്. കേരളം മുന്നോട്ട് പോകണം. താന്‍ വനിതാ മതിലിനൊപ്പമാണെന്നും മഞ്ജു വാര്യര്‍ പുറത്തിറക്കിയ വീഡിയോയി പറയുന്നു.

നമ്മുടെ നവോത്ഥാനത്തിനു കരുത്തേകാൻ വനിതാ മതിലിനോപ്പം അണിചേരാം

നമ്മുടെ നവോത്ഥാനത്തിനു കരുത്തേകാൻ വനിതാ മതിലിനോപ്പം അണിചേരാം, ഐക്യദാർഢ്യം അറിയിക്കാൻ നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ വനിതാ മതിൽ ഫ്രെയിം കൂടി ചേർക്കുമോ?www.facebook.com/profilepicframes/?selected_overlay_id=409179776489471#OurRenaissance#നമ്മുടെനവോത്ഥാനം

Posted by Women's Wall on Saturday, 15 December 2018

അതേസമയം, വനിത മതിലില്‍ അവധിയെടുക്കാതെ കുടുംബശ്രീ ജീവനക്കാര്‍ പങ്കെടുത്താല്‍ കോണ്‍ഗ്രസ് ചെറുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇങ്ങനെ നടപടി ഉണ്ടായാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു.

വനിതാ മതില്‍ എന്തിനെന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാത്ത സര്‍ക്കാര്‍ നടത്തുന്ന വനിതാ മതില്‍ പ്രഹസനമാണ്. സ്ത്രീ സംരക്ഷണത്തെ കുറിച്ച് പറയാന്‍ സി.പി.എമ്മിന് ധാര്‍മ്മിക അവകാശമില്ല. സ്ത്രീ പീഡനക്കേസുകളില്‍ ഒരു ഭാഗത്ത് സി.പി.എം നേതാക്കളാണ് പ്രതികളാകുന്നത്. പി.കെ.ശശിക്കെതിരായ പീഡനാരോപണത്തില്‍ പരാതിക്കാരിക്ക് നീതി ലഭിച്ചില്ല. സര്‍ക്കാര്‍ പരാജയത്തിന്റെ പടുകുഴിയിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Advertisement