സിപിഐയില്‍ പ്രായപരിധി നടപ്പാക്കുന്നതിലെ നീരസം പരസ്യമാക്കി മുന്‍മന്ത്രിയും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ സി. ദിവാകരന്‍. പ്രായപരിധി നിശ്ചിക്കുന്ന തീരുമാനുമുള്ളതായി തനിക്കറിയില്ല. പ്രായപരിധി പ്രായോഗിക ബുദ്ധിമുട്ട് പാര്‍ട്ടിക്കുണ്ടാക്കും. അതു നടപ്പാക്കണമെങ്കില്‍ പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യണമെന്നും സി ദിവാകരന്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറിക്ക് 75, ജില്ലാ സെക്രട്ടറിക്ക് 65, മണ്ഡലം സെക്രട്ടറിക്ക് 65 എന്നിങ്ങനെയാണു പ്രായപരിധി. സംസ്ഥാന അസി.സെക്രട്ടറിമാരില്‍ ഒരാള്‍ 60 വയസ്സില്‍ താഴെയുള്ള ആള്‍ ആകണം. രണ്ടാമത്തെയാള്‍ക്കു സംസ്ഥാന സെക്രട്ടറിയെക്കാള്‍ പ്രായം കൂടാന്‍ പാടില്ല. ജില്ലാ കൗണ്‍സിലുകളിലും സംസ്ഥാന കൗണ്‍സിലിലും 40% പേര്‍ 50 വയസ്സില്‍ താഴെയുള്ളവര്‍ ആയിരിക്കണം.
സിപിഐയിലെ തലമുറ വിടവ്, ലിംഗവ്യത്യാസം എന്നിവ പരിഹരിക്കാനും പാര്‍ട്ടിയെ യുവത്വപൂര്‍ണമാക്കാനും ലക്ഷ്യമിട്ടാണു പ്രായപരിധി മാനദണ്ഡം കൊണ്ടുവരുന്നതെന്നാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്.