കണ്ണൂരിലെ വനാതിർത്തി മേഖലയിൽ വീണ്ടും മാവോയിസ്റ്റുകളെത്തി. മലയോര മേഖലയായ കേളകം അടക്കത്തോട് മാവോയിസ്റ്റ് സംഘമെത്തിയതായി സ്ഥിരീകരിച്ചു. ആയുധധാരികളായ അഞ്ചംഗ സംഘമാണ് കേളകത്ത് എത്തിയത്.
രണ്ട് ദിവസങ്ങളിലായാണ് കോളനിയിൽ മാവോയിസ്റ്റുകളെത്തിയത്. 14 ന് വൈകിട്ട് 7 മണിക്ക് എത്തിയ സംഘം 10 മണിയോടെയാണ് മടങ്ങിയത്. ഇവർ ഭക്ഷണം ഉണ്ടാക്കിയതായും അരിയും മറ്റ് സാധനങ്ങൾ ശേഖരിച്ചതായും നാട്ടുകാർ പറഞ്ഞു.
Read more
കേളകം, അയ്യൻകുന്ന്, ആറളം മേഖലകൾ തുടർച്ചയായി മാവോയിസ്റ്റ് സാന്നിധ്യമുള്ള സ്ഥലങ്ങളാണ്. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് മാവോയിസ്റ്റ് സംഘം നാട്ടിലിറങ്ങുന്നത്. പൊലീസ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.