കണ്ണൂരില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം; ബാരാപ്പോള്‍ ജലവൈദ്യുത പദ്ധതിക്ക് ഭീഷണി

കണ്ണൂര്‍ ബാരാപ്പോള്‍ ജലവൈദ്യുത പദ്ധതിക്ക് മാവോയിസ്റ്റ് ഭീഷണി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം സ്ഥലത്തെ സുരക്ഷ വിലയിരുത്തി. കഴിഞ്ഞ ദിവസം ആറളത്തെ വിയറ്റ്‌നാം കോളനിയില്‍ എത്തിയ മാവോയിസ്റ്റ് സംഘത്തില്‍ നിന്നാണ് ബാരാപ്പോള്‍ ജലവൈദ്യുത പദ്ധതിക്ക് ഭീഷണി ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്.

വിയറ്റ്‌നാം, ഉരുപ്പുംകുറ്റി, ആറളം ഫാം മേഖലകളില്‍ മാവോയിസ്റ്റുകാരുടെ സാന്നിദ്ധ്യം കൂടി വരുന്നത് ശ്രദ്ധയോടെയാണ് പൊലീസ് നിരീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി ലഭിച്ച ചില മൊഴികളുടെ അടിസ്ഥാനത്തിലാണ് ബാരാപ്പോളിന് ഭീഷണിയുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്.

ജലവൈദ്യുത പദ്ധതിയുടെ ട്രഞ്ച് ബിയര്‍ സൈറ്റില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ലെന്നിരിക്കെ ഈ മേഖലയില്‍ ആളുകള്‍ വ്യാപകമായി എത്തുന്നുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരോധനം കര്‍ശനമാക്കിയിട്ടുണ്ട്.

ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പില്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാരായ വിനോദ് കുമാര്‍, ജേക്കബ് എന്നിവരുടെ സംഘമാണ് മേഖലയിലെ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തിയത്.

പദ്ധതി പ്രദേശത്തേക്ക് പൊതുജനങ്ങള്‍ ആരും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനായി സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാനും ട്രഞ്ച് ബിയര്‍, തുറന്ന കനാല്‍ പരിസരങ്ങള്‍, ഫോര്‍ബേ ടാങ്ക് ,പവര്‍ഹൗസ് എന്നീ അതീവ സുരക്ഷാ മേഖലകളില്‍ സുരക്ഷാവേലി സ്ഥാപിക്കാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന