"പിണറായി പൊലീസിന്റെ വേട്ട തുടർന്നാൽ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കും"; കോഴിക്കോട് കളക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണികത്ത്

കോഴിക്കോട് കളക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണികത്ത് ലഭിച്ചു. പിണറായി പൊലീസിന്റെ വേട്ട തുടർന്നാൽ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം. കളക്ടർ സ്നേഹിൽ കുമാർ സിംഗിനാണ് കത്ത് ലഭിച്ചത്.

സർക്കാറിന്റെ നവകേരള സദസ് അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് മാവോയിസ്റ്റുകളുടെ പേരിൽ കലക്ടർക്ക് ഭീഷണിക്കത്ത്. കത്ത് സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. സ്പ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയെങ്കിലും നിലവിൽ കേസെടുത്തിട്ടില്ല.