വ്യാജ രേഖാ കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സര്‍ക്കുലര്‍ എറണാകുളം-അങ്കമാലി ജനറല്‍ ഇറക്കിയ സര്‍ക്കുലര്‍ അതിരൂപത പള്ളികളില്‍ വായിച്ചു. അസര്‍ക്കുലറിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധിച്ചിരുന്നു.
വ്യാജരേഖ രേഖ ചമയ്ക്കാന്‍ വൈദികര്‍ ഗൂഡാലോചന നടത്തിയിട്ടില്ലെന്നും, മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്. അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിനെയും ഫാ.പോള്‍ തേലക്കാട്ടിനെയും പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കാത്തതാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കാന്‍ കാരണം. വ്യാജരേഖക്കേസില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭിന്നത വെളിവാക്കുന്നതാണ് സര്‍ക്കുലര്‍.
അറസ്റ്റിലായ ആദിത്യനെ മര്‍ദ്ദിച്ചാണ് പോലീസ് വൈദികര്‍ക്കെതിരെ മൊഴി നല്‍കിയിരിക്കുന്നതെന്നും സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും അതിരൂപത വികാരി ജനറലിന്റെ സര്‍ക്കുലറിലുണ്ട്. വ്യാജ രേഖക്കേസില്‍ കര്‍ദിനാള്‍ വൈദികരെ സഹായിച്ചില്ലെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്തുക കൂടിയാണ് സര്‍ക്കുലറിലൂടെ ഉദ്ദേശിക്കുന്നത്.