അതിസമർത്ഥമായി പറ്റിച്ചെന്ന് മാർ കൂറിലോസ്; വിരമിക്കൽ ആനുകൂല്യം അടക്കമുള്ള തുക തട്ടിപ്പുസംഘം കൈക്കലാക്കി

അതിസമർത്ഥമായി പറ്റിച്ചെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ അദ്ധ്യക്ഷൻ മാർ കൂറിലോസ്. വെർച്വൽ കസ്റ്റഡിയിലെന്ന് തെറ്റിദ്ധരിപ്പിച്ച് സൈബർ സംഘം കബളിപ്പിച്ചത്. തട്ടിപ്പുസംഘം പെരുമാറിയത് അതിസമർത്ഥമായാണ്. സുപ്രീം കോടതിയുടെ മുദ്ര പതിച്ച ഉത്തരവുകൾ വാട്‌സ് ആപ്പ് വഴി കൈമാറി വിശ്വസിപ്പിച്ചു. വിരമിക്കൽ ആനുകൂല്യം അടക്കമുള്ള തുക തട്ടിപ്പുസംഘം കൈക്കലാക്കിയെന്നും മാർ കൂറിലോസ് പറഞ്ഞു.

കള്ളപ്പണ കേസിലെ നടപടി ഒഴിവാക്കാൻ പണം നൽകി എന്ന പ്രചാരണം തെറ്റാണെന്നും മാർ കൂറിലോസ് പറഞ്ഞു. തനിക്ക് മറച്ചു വയ്ക്കാൻ ഒന്നുമില്ലെന്നും ഡോ. ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. തന്റെ കയ്യിൽ നിന്നും ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ 15 ലക്ഷം രൂപ കവര്‍ന്നെന്ന പരാതിയുമായി മാർ കൂറിലോസ് രംഗത്തെത്തിയിരുന്നു. കള്ളപ്പണം വെളിപ്പിച്ചെന്ന കേസില്‍ പ്രതിയാണെന്ന് കാട്ടിയാണ് സിബിഐയില്‍ നിന്നെന്ന വ്യാജേന വിളിച്ച് മാര്‍ കൂറിലോസിന്റെ കൈയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിച്ചത്.

ഇക്കഴിഞ്ഞ ദിവസം സിബിഐയില്‍ നിന്നാണെന്ന് പറഞ്ഞ് മാര്‍ കൂറിലോസിന് ഒരു വിഡിയോ കോള്‍ വരികയായിരുന്നു. മുംബൈ സ്വദേശി നരേഷ് ഗോയല്‍ എന്നയാളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മാര്‍ കൂറിലോസ് പ്രതിയാണെന്നു പറഞ്ഞ് വ്യാജരേഖകള്‍ കാണിച്ചു ഭീഷണിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കീഴ്വായ്പൂര്‍ പൊലീസ് സ്റ്റേഷനിലും തുടര്‍ന്ന് സൈബര്‍ സെല്ലിലും മാർ കൂറിലോസ് പരാതി നല്‍കി.

മുംബൈയിലെ ബാങ്കില്‍ മാര്‍ കൂറിലോസിന്റെ പേരില്‍ അക്കൗണ്ടുണ്ടെന്നും ഇതില്‍ നിന്ന് കള്ളപ്പണ ഇടപാടുകള്‍ നടന്നെന്നും പ്രതി 2 മൊബൈല്‍ നമ്പരുകളില്‍ നിന്നും വിളിച്ചു ഭീഷണിമുഴക്കി. ഓണ്‍ലൈന്‍ വിചാരണ നടത്തിയെന്നും പണം ആവശ്യപ്പെട്ടെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കേസില്‍നിന്ന് ഒഴിവാക്കാനെന്ന പേരില്‍ 15 ലക്ഷം പിഴ അടയ്ക്കണമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡല്‍ഹിയിലെയും ജയ്പുരിലെയും അക്കൗണ്ടുകളിലേക്ക് 15,01,186 രൂപ അയച്ചെന്നും മാർ കൂറിലോസ് പറഞ്ഞിരുന്നു.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ