മരടില്‍  191 ഫ്‌ളാറ്റുകള്‍  ഇപ്പോഴും ബില്‍ഡര്‍മാരുടെ പേരില്‍ തന്നെ; പലതിനും താത്കാലിക കെട്ടിട നമ്പര്‍, നഷ്‌ടപരിഹാരം നിയമകുരുക്കിലേയ്ക്ക്

മരടില്‍ പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ട കെട്ടിട സമുച്ചയങ്ങളിലെ 345 ഫ്‌ളാറ്റുകളില്‍ 191 എണ്ണം ഇപ്പോഴും ബില്‍ഡര്‍മാരുടെ പേരിലാണ്. പണം നല്‍കിയെങ്കിലും വാങ്ങിയവര്‍ സ്വന്തം പേരിലാക്കിയിട്ടില്ലെന്നതു നഷ്‌ടപരിഹാരത്തിന്‌ അര്‍ഹരായവരെ കണ്ടെത്തുന്നതു ക്ലേശകരമാക്കും. ഫ്‌ളാറ്റുകളില്‍ പലതിനും  താത്കാലിക കെട്ടിട നമ്പര്‍ (അണ്‍ ഓതറൈസ്‌ഡ്‌ നമ്പര്‍) ആണെന്നാണ് നിഗമനം. ഓതറൈസ്‌ഡ്‌ നമ്പര്‍ ലഭിക്കാത്തതിനാലാണു കൈവശാവകാശ രേഖയില്‍ പേരു മാറ്റാതിരുന്നതെന്നു കരുതുന്നു.

താത്കാലിക നമ്പര്‍ പിന്നീടെങ്ങനെ സ്‌ഥിരം നമ്പറായെന്നതു നഗരസഭ അന്വേഷിക്കുന്നതിനിടെയാണു പുതിയ പ്രശ്‌നം. വൈദ്യുതി, വെള്ളം എന്നിവ ലഭിക്കാന്‍ മാത്രമാണ്‌ യു.എ. നമ്പര്‍ നല്‍കുന്നത്‌.

ഇപ്പോഴത്തെ നിലയ്‌ക്കു ബില്‍ഡര്‍മാര്‍രാണ്‌ ഈ അപ്പാര്‍ട്ട്‌മെന്റുകളുടെ ഉടമകള്‍. അവര്‍ക്കു നഷ്‌ടപരിഹാരം അവകാശപ്പെടാനാകില്ല. പണം നല്‍കി വാങ്ങിയ ഉടമയ്‌ക്കു നഷ്‌ടപരിഹാരം ലഭിക്കണമെങ്കില്‍ റവന്യു, മുനിസിപ്പാലിറ്റി രേഖകളില്‍ മാറ്റം വരുത്തണം. സങ്കീര്‍ണമായ ഈ പ്രശ്‌നത്തില്‍ എന്തു ചെയ്യണമെന്നു ജുഡിഷ്യല്‍ കമ്മിറ്റി വിശദമായി പരിശോധിക്കും. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍, ഫ്‌ളാറ്റ്‌ ഉടമകളുടെ പേരില്‍ കൈവശാവകാശ രേഖ നല്‍കണമെന്നു കമ്മിറ്റിക്കു നിര്‍ദ്ദേശിക്കാം. എന്നാല്‍ ഇതു നിയമക്കുരുക്കാകുമോ എന്ന ആശങ്കയുമുണ്ട്‌.

യു.എ. നമ്പറുകള്‍ മാറ്റി നല്‍കാന്‍ കഴിയില്ലെന്നാണ്‌ മുനിസിപ്പല്‍ ചട്ടത്തിലെ 242-ാം വകുപ്പില്‍ പറയുന്നത്‌. ഉടമസ്ഥാവകാശവും മാറ്റാന്‍ പറ്റില്ല. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം യു.എ. നമ്പറുകള്‍ റഗുലറാക്കിയ സംഭവങ്ങളുണ്ട്‌. ഈ ഫ്‌ളാറ്റുകളുടെ ഉടമകള്‍ നികുതിയടച്ച രസീതില്‍ യു.എ. നമ്പറാണെന്നു രേഖപ്പെടുത്തിയിട്ടില്ല. നഗരസഭകളില്‍ കെട്ടിടങ്ങള്‍ക്ക്‌ ആദ്യം കൈവശരേഖയും തുടര്‍ന്ന്‌ നമ്പറും നല്‍കും. രേഖ നല്‍കുന്നത്‌ എന്‍ജിനീയറിംഗ് വിഭാഗവും നമ്പര്‍ നല്‍കുന്നത്‌ റവന്യു വിഭാഗവുമാണ്‌. പഞ്ചായത്തുകളില്‍ എല്ലാം ഒരേയാളുകളാണു കൈകാര്യം ചെയ്യുക.

വൈദ്യുതി, വെള്ളം എന്നിവ ലഭിക്കാന്‍ മാത്രമാണ്‌ യു.എ. നമ്പര്‍ നല്‍കുന്നത്‌. പിന്നീടുണ്ടാകുന്ന കോടതിവിധികള്‍ അവര്‍ക്ക്‌ ബാധകമാണെന്ന ഉപാധിയുണ്ടാകും. ആല്‍ഫ വെഞ്ച്വേഴ്‌സിനും ജെയ്‌ന്‍ ഹൗസിംഗിനും 2012-ലാണ്‌ നഗരസഭ യു.എ. നമ്പര്‍ നല്‍കിയത്‌. ഹോളിഫെയ്‌ത്ത്‌ എച്ച്‌.ടു.ഒ., ഗോള്‍ഡന്‍ കായലോരം എന്നിവയ്‌ക്കു റഗുലര്‍ നമ്പറിനും താത്കാലിക നമ്പറിനും വ്യത്യസ്‌ത രജിസ്‌റ്ററുകളാണുള്ളത്‌.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു