മരട് ഫ്‌ളാറ്റ് പൊളിക്കൽ; പ്രദേശവാസികൾ നിരാഹാര സമരത്തിലേക്ക്

മരടിൽ ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ബുധനാഴ്ച മുതൽ പ്രദേശവാസികൾ നിരാഹാര സമരത്തിലേക്ക്. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നത് വരെ ശക്തമായ സമരമെന്ന നിലപാടിലാണ് പ്രദേശവാസികൾ. അതേസമയം, ഫ്‌ളാറ്റ് തകർക്കാനുള്ള സ്ഫോടക വസ്തുക്കൾ ഇന്ന് അങ്കമാലിയിൽ എത്തിക്കും.

മരടിൽ പൊളിക്കുന്ന ഫ്‌ളാറ്റുകൾക്ക് സമീപത്തുള്ള വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ പോലും സർക്കാർ ഉറപ്പാക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അതുകൊണ്ട് തന്നെ ശക്തമായ സമരവുമായി നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. ഫ്‌ളാറ്റുകൾക്ക് സമീപത്ത് താമസിക്കുന്ന ഒട്ടുമിക്കവരും വീടുകൾ ഒഴിഞ്ഞ് പോകുന്ന അവസ്ഥയാണുള്ളത്.

ഫ്ലാറ്റുകള്‍ പൊളിച്ചതിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതില്‍ കാലതാമസമുണ്ടാകുമെന്ന കാര്യത്തിലും ആശങ്കയിലാണ് നാട്ടുകാർ. ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതിന്റെ ഭാഗമായി മൂന്ന് മാസത്തേക്ക് മാറാനാണ്  പ്രദേശവാസികളോട് അധികൃതർ പറഞ്ഞിരിക്കുന്നത്. എന്നാല്‍ എത്രനാള്‍ മാറിനില്‍ക്കേണ്ടി വരുമെന്ന കാര്യത്തില്‍ അധികൃതർക്കും വ്യക്തതയില്ല.

“”മൂന്ന് മാസത്തേക്ക് മാറാനാണ് പറഞ്ഞിരിക്കുന്നത്. ജനുവരി, ഫെബ്രുവരി, മാർച്ച്, ഈ മൂന്ന് മാസം മാറിത്താമസിക്കേണ്ടി വരും. അത് കഴിഞ്ഞിട്ട് എന്താണ് സംഭവിക്കുന്നതെന്ന് പറയാനാകില്ലല്ലോ. വീട് പൊളിഞ്ഞ് പോവുകയാണെങ്കിൽ കൂടുതൽ കാലം മാറിത്താമസിക്കേണ്ടി വരും””, എന്ന് ആൽഫാ സെറീന്‍റെ തൊട്ടടുത്ത് താമസിക്കുന്ന വീട്ടമ്മ ബിന്ദു പറയുന്നു. ഇതോടെ, തിരികെ വീടുകളിലേക്കുള്ള മടക്കം വൈകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

ആല്‍ഫാ ഇരട്ട ടവറുകളില്‍ നിന്നുള്ള കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായിരിക്കും ഏറ്റവുമധികം കാലതാമസം ഉണ്ടാവുക. ഇവിടുത്തെ റോഡിലൂടെ വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാനാകാത്തതാണ് കാരണം. ചെറിയ വണ്ടികളില്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ പൂർണമായും നീക്കം ചെയ്യുന്നതിന് മാസങ്ങള്‍ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ.

അതേസമയം, നാഗ്പൂരിൽ നിന്നും പാലക്കാട് എത്തിച്ച് സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കൾ ഇന്ന് അങ്കമാലിയിൽ എത്തിക്കും. അങ്കമാലി മഞ്ഞപ്രയിലെ ഗോഡൗണിൽ പൊലീസ് കാവലിൽ സൂക്ഷിക്കുന്ന വെടിമരുന്ന്. ജനുവരി 1-ാം തിയതി മുതൽ നിറച്ച് തുടങ്ങും. ജനുവരി 11-ാം തിയതി 11 മണിക്കാണ് ആദ്യ ഫ്‌ളാറ്റ് സ്‌ഫോടനത്തിലൂടെ തകർക്കുന്നത്.

Latest Stories

'അവന്‍ ഫോമിലേക്ക് തിരിച്ചെത്തും, വലിയ റണ്‍സ് നേടും'; പ്രതീക്ഷ പങ്കുവെച്ച് സുനില്‍ ഗവാസ്‌കര്‍

'പെര്‍ത്തില്‍ ഇന്ത്യ നാല് ദിവസം കൊണ്ട് തോല്‍ക്കും'; ഞെട്ടിച്ച് മുന്‍ പേസറുടെ പ്രവചനം

അർജന്റീനയ്ക്ക് തിരിച്ചടി; ലോകകപ്പ് യോഗ്യത റൗണ്ടിൽ അടുത്ത തോൽവി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: സ്റ്റാര്‍ ബാറ്റര്‍ക്ക് പരിക്ക്, ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക

നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക്, ബസുകൾക്ക് നിയന്ത്രണം, ഓൺലൈൻ ക്ലാസ്; ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ

കണ്ണൂരില്‍ നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ടു മരണം, 9 പേര്‍ക്ക് പരുക്ക്; വില്ലനായത് ഗൂഗിള്‍ മാപ്പ്

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടെ മഴ; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

"റയൽ മാഡ്രിഡിന് വേണ്ടി ക്ലബ് ലോകകപ്പ് കളിക്കാൻ ആഗ്രഹമുണ്ട്"; റൊണാൾഡോയുടെ വാക്കുകൾ വൈറൽ

"എംബപ്പേ ഇപ്പോൾ ഫോം ഔട്ടാണ്, വിനിഷ്യസിനെ കണ്ടു പഠിക്കൂ"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

ശരണവഴികള്‍ ഭക്തസാന്ദ്രം: മണ്ഡലകാല തീര്‍ഥാടനത്തിന് ഇന്നു തുടക്കം; ശബരിമല നട വൈകിട്ട് തുറക്കും