മരട് ഫ്‌ളാറ്റ്: പൊളിക്കല്‍ നടപടി ആരംഭിച്ചു, ആല്‍ഫാ വെഞ്ചേഴ്‌സില്‍ തൊഴിലാളികളുടെ പൂജ

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചവയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിക്കാന്‍ തീരുമാനിച്ച കൊച്ചി മരടിലെ ഫ്‌ളാറ്റുകളില്‍ പൊളിക്കല്‍ നടപടികള്‍ തുടങ്ങി. പൊളിക്കുന്നതിനായി അധികൃതര്‍ കൈമാറിയ രണ്ട് ഫ്‌ളാറ്റുകളില്‍ ഒന്നിലാണ് നടപടികള്‍ തുടങ്ങിയത്. പൊളിക്കുന്നതിനായി വിജയ സ്റ്റീല്‍ എന്ന കമ്പനി കരാര്‍ എടുത്ത ആല്‍ഫാ വെഞ്ചേഴ്‌സില്‍ തൊഴിലാളികള്‍ വ്യാഴാഴ്ച രാവിലെ പൂജ നടത്തി.

നിര്‍മ്മാണക്കമ്പനികളുടെ മുഴുവന്‍ അക്കൗണ്ടുകളും മരവിപ്പിക്കാനും ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കി. ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കു നാട്ടിലും വിദേശത്തുമുള്ള സ്വത്തുക്കളുടെ പൂര്‍ണവിവരം ആവശ്യപ്പെട്ട് റവന്യൂ, രജിസ്‌ട്രേഷന്‍, ആദായനികുതി വകുപ്പുകള്‍ക്കും കമ്പനി രജിസ്ട്രാര്‍ക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. ഇവരുടെ വസ്തുവിവരങ്ങള്‍ കൈമാറാന്‍ വില്ലേജ് ഓഫീസുകളോടു ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിര്‍ദേശിച്ചു. മൂന്നു നിര്‍മ്മാണക്കമ്പനികളില്‍ രണ്ടെണ്ണം കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതിനാല്‍ അവയുടെ ആസ്തിവിവരങ്ങള്‍ രജിസ്ട്രാറാണു നല്‍കേണ്ടത്. ഹോളി ഫെയ്ത്ത്, ആല്‍ഫ വെഞ്ച്വേഴ്‌സ്, ജെയ്ന്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനികളുടെ ആസ്തിവിവരം ലഭ്യമാകുന്ന മുറയ്ക്ക് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പരാതി ലഭിച്ചില്ലെങ്കിലും ഗോള്‍ഡന്‍ കായലോരം നിര്‍മ്മാതാക്കള്‍ക്കെതിരേ സ്വമേധയാ കേസെടുക്കാനാണു ക്രൈംബ്രാഞ്ച് നീക്കം.

മരടില്‍ ചട്ടം ലംഘിച്ച ബില്‍ഡര്‍മാര്‍, പ്രമോട്ടര്‍മാര്‍, വ്യക്തികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്നു നഷ്ടപരിഹാരത്തുക ഈടാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണു നടപടി. തുക ഫ്‌ളാറ്റ് ഉടമകള്‍ക്കു കൈമാറണമെന്നും ഉത്തരവുണ്ട്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ