മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ ദ്രുതഗതിയില്‍; പാർക്കിംഗ് കേന്ദ്രം ഇടിച്ചു നിരത്തി

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാനുള്ള നടപടികൾ ദ്രുതഗതിയിലാക്കി അധികൃതർ. ഫ്ലാറ്റ് സമുച്ചയങ്ങളിലെ പാർക്കിംഗ് ഏരിയകൾ പൊളിച്ച് നീക്കിത്തുടങ്ങി. മുംബൈ ആസ്ഥാനമായ എഡിഫസ് കമ്പനിയാണ് ജയിൻ കോറൽ കോവ് ഫ്ലാറ്റ് സമുച്ചയം പൊളിക്കാനുള്ള നടപടികൾ തുടങ്ങിയത്.

ഫ്ലാറ്റ് സമുച്ചയത്തിന്‍റെ പ്രധാന കെട്ടിടത്തോട് ചേർന്നുള്ള പാർക്കിംഗ് സ്ഥലമാണ് ഡിമോളിഷൻ എക്സ്കവേറ്ററുകൾ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് ഇരുമ്പു കമ്പികൾ വേർതിരിച്ചു മാറ്റിയിട്ടുണ്ട്. മറ്റ് പാർപ്പിട സമുച്ചയങ്ങളിലെ പാർക്കിംഗ് കേന്ദ്രങ്ങളും ഉടൻ പൊളിച്ച് നീക്കും. ഫ്ലാറ്റുകളിലെ വാതിലുകളും ജനലുകളും നീക്കുന്ന നടപടികൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

സ്ഫോടക വസ്തുക്കൾ നിറയ്ക്കാനായി ദ്വാരങ്ങളിടുന്ന ജോലിയും ഉടൻ ആരംഭിക്കും. ജയിൻ കോറൽകേവ് കൂടാതെ ഹോളിഫെയ്ത്ത്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റ്സമുച്ചയങ്ങളും പൊളിക്കാനുള്ള ചുമതല എഡിഫസ് കമ്പനിക്കാണ്. ചെന്നൈ കേന്ദ്രമായ വിജയ് സ്റ്റീലാണ് ആൽഫ സെറിനിലെ ഇരട്ട ടവറുകൾ പൊളിക്കുക.

അതേസമയം കേസിൽ അറസ്റ്റിലായ നാല് പ്രതികളുടെ റിമാൻഡ് കാലാവധി നവംബർ 19 വരെ നീട്ടി. മരട് കേസിൽ അറസ്റ്റിലായ ഫ്ലാറ്റ് നിർമ്മാതാക്കളായ പോൾരാജ്, സാനി ഫ്രാൻസിസ്, മുൻ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, പി.ഇ ജോസഫ് എന്നിവരുടെ റിമാന്‍റ് കാലവധി മൂവാറ്റുപുഴ വിജിലൻസ് കോടതി ഈ മാസം 19 വരെ നീട്ടി. ഭരണസമിതി അംഗങ്ങളുടെ ചോദ്യം ചെയ്യലും തുടരുകയാണ്.

Latest Stories

ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ഭാസ്‌കരാചാര്യര്‍; വിമാനം കണ്ടുപിടിച്ചത് ശിവകര്‍ ബാപുജി; വിവാദ പ്രസ്താവനയുമായി രാജസ്ഥാന്‍ ഗവര്‍ണര്‍

നിയമപരമായി സിങ്കിള്‍ മദര്‍ ആണ്, ആഹ്ലാദിപ്പിന്‍ ആനന്ദിപ്പിന്‍..; വെളിപ്പെടുത്തി 'പുഴു' സംവിധായിക

ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയുടെ ലഹരി വേട്ട; പിടിച്ചെടുത്തത് 2500 കിലോ വരുന്ന ലഹരി വസ്തുക്കൾ

IPL 2025: മുംബൈ ഇന്ത്യൻസിനെ തേടി ആ നിരാശയുടെ അപ്ഡേറ്റ്, ആരാധകർക്ക് കടുത്ത നിരാശ

നടന്ന കാര്യങ്ങള്‍ അല്ലേ സിനിമയിലുള്ളത്? എമ്പുരാന് ഇപ്പോള്‍ ഫ്രീ പബ്ലിസിറ്റിയാണ്: ഷീല

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ആദിവാസി യുവാവിന്റെ ആത്മഹത്യ; അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും

വഖഫ് ഭൂമി അള്ളാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്യുന്നത്; വില്‍ക്കപ്പെടാനോ ദാനം ചെയ്യപ്പെടാനോ പാടില്ല; മതേതര പാര്‍ട്ടികള്‍ നീതിപൂര്‍വ്വം ചുമതല നിര്‍വ്വഹിക്കണമെന്ന് സമസ്ത

ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ്; പത്ത് പ്രതികൾക്ക് ജാമ്യം നൽകി ഹൈക്കോടതി

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; ആരോപണ വിധേയനായ യുവാവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

അവസാന ഓവറില്‍ സെഞ്ച്വറിക്ക് വേണ്ടത് 14 റണ്‍സ്, ചെന്നൈ ലെജന്‍ഡിനെ അടിച്ചുപറത്തി മൂന്നക്കം തികച്ച കോഹ്ലി, വീഡിയോ കാണാം