ജാമ്യം കിട്ടി, കോടതിവളപ്പില്‍ കേക്ക് മുറിച്ച് ആഘോഷിച്ച് മരട് അനീഷും കൂട്ടാളികളും

ജാമ്യംകിട്ടിയതില്‍ കോടതിവളപ്പില്‍ കേക്ക് മുറിച്ച് ആഘോഷിച്ച് കുപ്രസിദ്ധ ഗുണ്ട മരട് അനീഷും സംഘവും. ഗൂണ്ടാസംഘം ആലപ്പുഴ കോടതി വളപ്പില്‍ ആഘോഷം നടത്തിയത്. കഴിഞ്ഞ ദിവസം ഹൗസ് ബോട്ട് പാര്‍ട്ടിക്കിടെയാണ് സംഘം പിടിയിലായത്.

ലഹരി മരുന്നും മദ്യവുമായി ഗുണ്ട മരട് അനീഷ്, കരണ്‍ , ഡോണ്‍ അരുണ്‍ എന്നിവരടക്കം 17 പേരെയാണ് പിടികൂടിയത്. ഹൗസ് ബോട്ടില്‍ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് എത്തിയപ്പോഴായിരുന്നു പിടിയിലായത്. അനീഷ് വന്ന കാറില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്.

Read more

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അനീഷ്. എറണാകുളം,തൃശൂര്‍, പാലക്കാട്, ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ അനീഷിനെതിരെ കേസുണ്ട്.