ഫ്‌ളാറ്റ് പൊളിക്കുന്നതിനെ കുറിച്ച് പഠിക്കാനെത്തുന്നത് പതിനൊന്നംഗ വിദഗ്ധ സമിതി; റിപ്പോര്‍ട്ട് അടുത്ത ദിവസം സമര്‍പ്പിക്കും

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പഠനത്തിനായി നിയോഗിച്ച വിദഗ്ദ്ധ സമിതി അടുത്ത ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും പൊളിക്കാനുള്ള കമ്പനിയെ തീരുമാനിക്കുക. തങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഫ്‌ളാറ്റുകളില്‍ നിന്നും ഒഴിഞ്ഞ താമസക്കാര്‍.

വിവിധ വകുപ്പുകളിലെ എന്‍ജിനീയര്‍മാരെ ഉള്‍പ്പെടുത്തി പതിനൊന്നംഗ സംഘത്തെയാണ് ഫ്‌ളാറ്റ് പൊളിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. പൊളിക്കാനുള്ള കമ്പനികളെ തിരഞ്ഞെടുക്കുക, ഇവരുടെ യന്ത്രങ്ങളുടെയും മറ്റും നിലവാരം പരിശോധിക്കുക, പൊളിക്കലിന് നേതൃത്വം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഈ സമിതിയെ നിയോഗിച്ചിരിക്കുന്നത്.

കരാര്‍ ഏറ്റെടുക്കാന്‍ താത്പര്യം അറിയിച്ചെത്തിയതില്‍ തിരഞ്ഞെടുക്കപ്പെട്ട ആറ് കമ്പനികളോട് പൊളിക്കല്‍ നടപ്പാക്കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരില്‍ രണ്ടെണ്ണമാണ് അവസാന പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. കമ്പനികളുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമായിരിക്കും സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഈ മാസം പതിനൊന്നിനു തന്നെ ഫ്‌ളാറ്റുകള്‍ കരാര്‍ നല്‍കുന്ന കമ്പനിക്ക് കൈമാറാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞു പോയ താമസക്കാര്‍ സാധനങ്ങള്‍ നീക്കം ചെയ്യുന്ന ജോലികളുടെ അവസാനഘട്ടത്തിലാണ്.

നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനം എടുക്കാന്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ നേതൃത്വത്തിലുള്ള സമിതിയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഫ്‌ളാറ്റുകളില്‍ നിന്നും സാധനങ്ങള്‍ മോഷണം പോകുന്നതായി പരാതി വ്യാപകമായതിനെ തുടര്‍ന്ന് പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്