വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാം; ചട്ടം ഭേദഗതി ചെയ്യുമെന്ന് സര്‍ക്കാര്‍; നടപടി തുടങ്ങിയെന്ന് മന്ത്രി

വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ചട്ടം ഭേദഗതി ചെയ്യുമെന്ന് മന്ത്രി എംബി രാജേഷ്. പഞ്ചായത്തുകളില്‍ വിവാഹ രജിസ്ട്രാര്‍ക്ക് മുമ്പാകെ നേരിട്ട് ഹാജരാകാതെ വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി ഇടുക്കി ജില്ലയിലെ തദ്ദേശ അദാലത്തില്‍ വന്ന പരാതിയെ തുടര്‍ന്നാണ് ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്.

2019ല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്തുള്ളവര്‍ക്ക് വിവാഹ രജിസ്‌ട്രേഷന് ഓണ്‍ലൈനില്‍ ഹാജരാകാനുള്ള പ്രത്യേക ഉത്തരവ് നല്‍കിയിരുന്നു. ദമ്പതികളില്‍ ഒരാളെങ്കിലും വിദേശത്താണെങ്കില്‍ ഈ ഉത്തരവുപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നിലവിലുണ്ട്.
നഗരസഭയില്‍ കെസ്മാര്‍ട്ട് ഏര്‍പ്പെടുത്തിയതോടെ ദമ്പതികള്‍ക്ക് വീഡിയോ കെവൈസിയിലൂടെ എവിടെയിരുന്നും രജിസ്‌ട്രേഷന്‍ നടത്താന്‍ സൗകര്യമൊരുങ്ങി.

എന്നാല്‍ പഞ്ചായത്തുകളില്‍ ഈ സേവനം ലഭ്യമായിരുന്നില്ല. അയല്‍ സംസ്ഥാനങ്ങളിലുള്‍പ്പെടെ ജോലി ചെയ്യുന്നവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. ഇനി സംയുക്ത അപേക്ഷയിലൂടെ രജിസ്ട്രാര്‍ക്ക് മുമ്പില്‍ ഓണ്‍ലൈനായി വിവാഹം രജിസ്റ്റര്‍ ചെയ്യാം. ഇതിനായി ചട്ടം ഭേദഗതിചെയ്യും. പഞ്ചായത്തുകളില്‍ കെസ്മാര്‍ട്ട് വിന്യസിക്കുന്നതുവരെ ഈ സൗകര്യം തുടരും. കെസ്മാര്‍ട്ട് വിന്യസിക്കുമ്പോള്‍ വീഡിയോ കെവൈസിയിലൂടെ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം പഞ്ചായത്തിലും ഒരുങ്ങുമെന്നും മന്ത്രി പറഞ്ഞു.

Latest Stories

'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്

ഒടുക്കത്തെ ബുദ്ധി തന്നെ ബിസിസിഐയുടെ, ആവനാഴിയിൽ പണിയുന്നത് അസ്ത്രത്തെ; ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അവനെ കളത്തിൽ ഇറക്കുന്നു

'കല്യാണി പ്രിയദർശൻ വിവാഹിതയായി'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം എന്ത്?

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ്: മോദി VS യോഗി, എസ്പി VS കോണ്‍ഗ്രസ്; യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കം; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

റാങ്കിംഗില്‍ മാറ്റം, ജനപ്രീതിയില്‍ നാലാമത് മലയാളിയായ ആ നടി; സെപ്റ്റംബറിലെ പട്ടിക പുറത്ത്

മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി തര്‍ക്കം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നത് മെട്രോമാനെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലം; രാഷ്ട്രീയത്തിന് പകരം വര്‍ഗീയത പടര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍

റോമയുടെ ഇതിഹാസ താരം ഫ്രാൻസെസ്കോ ടോട്ടി 48-ാം വയസ്സിൽ ഫുട്ബോളിലേക്ക് തിരിച്ചു വരുന്നു

നമ്മുടെ ഇൻഡസ്ട്രി കുറച്ച് കൂടി പ്രൊഫഷണൽ ആകണം; പല തവണ ശമ്പളം കിട്ടാതെ ഇരുന്നിട്ടുണ്ട്: പ്രശാന്ത് അലക്സാണ്ടർ