കോടഞ്ചേരിയിലെ വിവാഹം; മകള്‍ ചതിയില്‍ പെട്ടു, കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ജോയസ്‌നയുടെ പിതാവ്

കോടഞ്ചേരിയിലെ മിശ്രവിവാഹത്തിന് പിന്നാലെ ആരോപണവുമായി ജോയ്‌സനയുടെ പിതാവ് രംഗത്ത്. മകളെ ഇതുവരെ കാണാത്തതില്‍ ദുരൂഹതയുണ്ട്. മകളെ തട്ടിക്കൊണ്ടുപോയതാണ്. ചതിയില്‍ പെടുത്തുകയായിരുന്നുവെന്നും, സംസ്ഥാന പൊലീസില്‍ വിശ്വാസമില്ലെന്നും ജോസഫ് പറഞ്ഞു. സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് പിതാവ് ഉന്നയിക്കുന്ന ആവശ്യം.

ഇത്രയും ദിവസമായിട്ടും മകളെ തിരിച്ചെത്തിക്കാന്‍ സംസ്ഥാന പൊലീസിന് കഴിഞ്ഞിട്ടില്ല. അതിനാല്‍ പൊലീസിനെ വിശ്വാസമില്ല. മകള്‍ക്കായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമനടപടിയുമായി മുന്നോട്ട് പോകും. തനിക്ക് നീതി ലഭിച്ചില്ലെന്നും മകളെ തട്ടിക്കൊണ്ടുപോയതിന് തെളിവുകള്‍ ഉണ്ടെന്നും പിതാവ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കോടഞ്ചേരിയില്‍ വച്ച് ഡിവൈഎഫ്‌ഐ നേതാവായ ഷിജിനും, ജോയ്‌സ്‌നയും തമ്മില്‍ വിവാഹം കഴിച്ചത്. മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ വിവാഹം കഴിച്ചതിന് പിന്നാലെ നിരവധി വിവാദങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് ജോയസ്‌ന പറഞ്ഞിരുന്നു. ഇക്കാര്യം താമരശേരി ജില്ലാ കോടതിയിലും ബോധിപ്പിച്ചിരുന്നു.

ലൗ ജിഹാദ് ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് ഷെജിനും ജ്യോല്‍സ്നയും പറഞ്ഞിരുന്നു. പ്രായപൂര്‍ത്തിയായ രണ്ട് ഇന്ത്യന്‍ പൗരന്മാരെന്ന് നിലയക്ക് തങ്ങള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. പ്രശ്നങ്ങള്‍ ഉണ്ടായെക്കുമെന്ന് സാഹചര്യം ഉള്ളതിനാലാണ് നാട്ടില്‍ നിന്ന് മാറി നിന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ വലിയ വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമാണ് നാട്ടില്‍ നടക്കുന്നതെന്ന് ഷെജിന്‍ പറഞ്ഞു. ചില വര്‍ഗ്ഗീയ സംഘടനകളുടെ നിലപാട് മൂലമാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുന്നതെന്നും ഷെജിന്‍ ആരോപിച്ചിരുന്നു.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്