'മുസ്ലിം വ്യക്തിനിയമത്തിനും മുകളിലാണ് പോക്‌സോ, വിവാഹം കഴിച്ചാലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം പുലര്‍ത്തിയാല്‍ ശിക്ഷ അനുഭവിച്ചേ മതിയാകൂ'; നിര്‍ണായക നിരീക്ഷണവുമായി കേരള ഹൈക്കോടതി

മുസ്ലിം വ്യക്തി നിയമപ്രകാരം വിവാഹം സാധുവാണെങ്കിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയാല്‍ പോക്‌സോ കേസ് നിലനില്‍ക്കുമെന്ന് കേരള ഹൈക്കോടതി. 31 വയസ്സുകാരനായ മുസ്ലീം യുവാവ്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസിന്റെ വാദത്തിനിടയിലായിരുന്നു ജസ്റ്റിസ് ബി.കെ തോമസിന്റെ സുപ്രധാന പരാമര്‍ശം.

മുസ്ലീമായ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് അവളുമായി ശാരീരിക ബന്ധം പുലര്‍ത്താനുള്ള അനുമതിയായി കാണാന്‍ കഴിയില്ല. മുസ്ലീം വ്യക്തി നിയമത്തിനും മുകളിലാണ് പോക്‌സോ.

14 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വ്യക്തിനിയമം എന്ന വാദം അംഗീകരിക്കാനാവില്ല. ഒരു കുഞ്ഞിന് നേര്‍ക്കുള്ള അനാവശ്യമായ സ്പര്‍ശനം പോലും പോക്‌സോ വകുപ്പിന്റെ പരിധിയില്‍ വരുമെന്നിരിക്കെ, വിവാഹം എന്ന ന്യായവാദം ഉന്നയിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

മുസ്ലീം വ്യക്തി നിയമ പ്രകാരം താന്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നുവെന്ന പ്രതിയുടെ വാദം തള്ളിയായിരുന്നു കോടതിയുടെ ഈ പരാമര്‍ശങ്ങള്‍.

Latest Stories

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ