മറുനാടന്‍ മലയാളി ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയെ പൊലീസ് അറസ്റ്റ് ചെയ്തു. ിലമ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്റ്റേഷനില്‍ ഹാജരായ സമയത്താണ് ഷാജന്‍ സ്‌കറിയയെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഷാജന്‍ സ്‌കറിയയെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഷാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് തിരക്കിട്ട അറസ്റ്റ്. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലാണ് അറസ്റ്റ്.
ഇന്ന് നിലമ്പൂരില്‍ ഹാജരായില്ല എങ്കില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതനുസരിച്ച് ഇന്ന് രാവിലെ 09.45 നാണ് ഷാജന്‍ സ്‌കറിയ സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. മതവിദ്വേഷം വളര്‍ത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു എന്ന കേസിലായിരുന്നു ചോദ്യം ചെയ്യല്‍. ഈ കേസില്‍ നേരത്തെ തന്നെ ഷാജന്‍ സ്‌കറിയയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
സ്റ്റേഷനില്‍ ഹാജരായ നിലമ്പൂരിലെ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യം നല്‍കി. എന്നാല്‍ അപ്രതീക്ഷിതമായി തൃക്കാക്കര പോലീസ് നിലമ്പൂര്‍ സ്റ്റേഷനിലെത്തി ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബിഎസ്എന്‍എല്‍ ബില്‍ വ്യാജമായി നിര്‍മ്മിച്ചു എന്ന കേസിലാണ് അറസ്റ്റ്. ഡല്‍ഹി സ്വദേശിയും മലയാളിയുമായ രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. ഈ കേസിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. എന്നാല്‍, ഈ അറസ്റ്റ് അന്യായമാണെന്നും പിണറായിസത്തിനെതിരായ പോരാട്ടം തുടരുമെന്നും ഷാജന്‍ സ്‌കറിയ പ്രതികരിച്ചു.