'മാസപ്പടിയിൽ യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി, നൂറു കോടിയോളം കൈപ്പറ്റി'; വീണ്ടും ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ

മുഖ്യമന്ത്രി പിണറായി വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് നൂറു കോടിയോളം രൂപ കൈപ്പറ്റിയെന്ന ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. മാസപ്പടി കേസിലെ യഥാർഥ പ്രതി മുഖ്യമന്ത്രിയാണെന്ന് കുഴല്‍നാടൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണ നടത്തിയ അഴിമതി താരതമ്യേന ചെറുതാണ്. സ്വന്തം മകളെ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ സംശയനിഴലിൽ നിർത്തുന്നതെന്നും കുഴൽനാടൻ ചോദിച്ചു.

തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കുഴൽനാടൻ ഈ ആരോപണങ്ങൾ ഉയർത്തിയത്. കരിമണൽ ഖനന കരാറുമായി ബന്ധപ്പെട്ട് സിഎംആർഎൽ കമ്പനിക്കായും അവർ പ്രമോട്ട് ചെയ്യുന്ന കെആർഎംഇഎൽ കമ്പനിക്കായും പലതവണ നിയമവിരുദ്ധ ഇടപെടൽ മുഖ്യമന്ത്രി നടത്തി. സിഎംആര്‍എല്ലിന് വേണ്ടി ഭൂപരിധി നിയമത്തിൽ ഇളവിന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടുവെന്നാണ് മാത്യു കുഴൽനാടന്റെ ആരോപണം.

കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധിയിൽ ഇളവ് വേണം എന്നായിരുന്നു സിഎംആര്‍എല്ലിന്റെ ആവശ്യം. 2021 ജൂലൈ അഞ്ചിന് മുഖ്യമന്ത്രിക്ക് സിഎംആര്‍എൽ അപേക്ഷ നൽകി. ജില്ലാ സമിതിക്ക് മുന്നിൽ കമ്പനിക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാൻ അവസരമൊരുക്കിയത് മുഖ്യമന്ത്രിയാണെന്നും കുഴൽനാടൻ ആരോപിച്ചു. സിഎംആര്‍എല്ലിനെ സഹായിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്തിന്റെ തെളിവ് പുറത്തു വിട്ടിട്ടും സർക്കാർ മറുപടി നൽകുന്നില്ലെന്നും മാത്യു പറഞ്ഞു.

തോട്ടപ്പള്ളിയിലെ ഖനനം സിഎംആര്‍എല്ലിന് ഗുണമുണ്ടാകുന്ന വിധത്തിലാണ്. 40000 കോടി രൂപയുടെ മണൽ ഖനനം ചെയ്തു. തോട്ടപ്പള്ളിയിൽ സിഎംആര്‍എൽ പ്രമോട്ടറായ കെ.ആർ.ഇ.എംഎൽ ഭൂമി വാങ്ങിയതിലും ദുരൂഹതയുണ്ട്. ഭൂ പരിധി നിയമം ലംഘിച്ചാണ് ഇടപാട് നടന്നത്. ഭൂ പരിഷ്ക്കരണ നിയമത്തിൽ ഇളവ് തേടി കെആർഇഎംഎൽ സംസ്ഥാന സർക്കാരിനെ സമീപിച്ചു.

ആദ്യം റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെആർഇഎംഎല്ലിന്റെ അപേക്ഷ 2021 മെയ് നാലിന് തള്ളി. പിന്നീട് രണ്ടു തവണ പുനഃപരിശോധനക്ക് അപേക്ഷ നൽകി. എന്നിട്ടും ആവശ്യം നിരാകരിക്കപ്പെട്ടതോടെ സിഎംആര്‍എൽ മുഖ്യമന്ത്രിയെ സമീപിച്ചു. കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധിയിൽ ഇളവ് വേണം എന്നായിരുന്നു ആവശ്യം. ടൂറിസം, സോളാർ പദ്ധതികൾക്കായി ഇളവ് തേടി. 2021 ജൂലൈ അഞ്ചിന് സിഎംആര്‍എൽ അപേക്ഷ നൽകി. ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് ആവശ്യപ്പെട്ട് കമ്പനിക്ക് വീണ്ടും ജില്ലാ സമിതിക്ക് അപേക്ഷ നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് 2022 ജൂൺ 15 ന് ജില്ലാ സമിതിയോട് ഈ ആവശ്യം പരിഗണിക്കാൻ ശുപാര്‍ശ ചെയ്തത് മുഖ്യമന്ത്രിയാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.

പണത്തിന്റെ സിംഹഭാഗവും കൈപ്പറ്റിയത് മുഖ്യമന്ത്രിയാണ്. അന്തിമ വിധി ജനകീയ കോടതി വിലയിരുത്തുമെന്ന് പറഞ്ഞ മാത്യു കുഴൽനാടൻ, നിയമസഭയിൽ പോലും പ്രശ്നം ഉന്നയിക്കാൻ അവസരം നൽകുന്നില്ലെന്നും പരസ്യ സംവാദത്തിന് പി രാജീവിനെയും എംബി രാജേഷിനെയും വെല്ലുവിളിക്കുന്നുവെന്നും പറഞ്ഞു.

Latest Stories

INDIAN CRICKET: ടെസ്റ്റ് ക്യാപ്റ്റൻസി കിട്ടാത്തത് കൊണ്ടല്ല, വിരാട് കോഹ്‌ലി പെട്ടെന്ന് വിരമിക്കാൻ കാരണമായത് ആ നിയമം കാരണം; സംഭവിച്ചത് ഇങ്ങനെ

ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരു അമ്മയുണ്ട്, അവരുടെത് വലിയ ത്യാഗം: ആലിയ ഭട്ട്

അവർ ഇനി 'സിന്ദൂർ' എന്ന് അറിയപ്പെടും; ഉത്തർപ്രദേശിൽ ജനിച്ച 17 നവജാത പെൺ ശിശുകൾക്ക് സിന്ദൂർ എന്ന പേര് നൽകി കുടുംബാംഗങ്ങൾ

പഞ്ചാബിൽ വ്യാജ മദ്യ ദുരന്തം; 15 മരണം, വിതരണക്കാർ അറസ്റ്റിൽ

ജമ്മു കശ്മീരിൽ നാല് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; വനമേഖലയിൽ മണിക്കൂറുകളായി സൈന്യം തീവ്രവാദികളുമായി പോരാട്ടം തുടരുന്നു

INDIAN CRICKET: അവന്മാർ 2027 ലോകകപ്പ് കളിക്കില്ല, ആ ഘടകം തന്നെയാണ് പ്രശ്നം; സൂപ്പർ താരങ്ങളെക്കുറിച്ച് സുനിൽ ഗവാസ്കർ പറഞ്ഞത് ഇങ്ങനെ

ആ സിനിമയ്ക്കായി കരാര്‍ ഒപ്പിടാന്‍ വരെ എത്തി, ഞാന്‍ ആത്മാര്‍ഥമായി ശ്രമിച്ചതാണ്, പക്ഷെ..; രജനി-കമല്‍ സിനിമയെ കുറിച്ച് ലോകേഷ്

'ട്രംപിന്റെ അവകാശവാദത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ട്?'; പ്രധാനമന്ത്രി ഉത്തരം പറയണമെന്ന് കോണ്‍ഗ്രസ്

ഉപദേശിച്ചത് മതി, വിജയ്യുടെ സ്വീകാര്യതയും താര പരിവേഷവും ഉപയോഗിച്ച് തമിഴ്‌നാട്ടില്‍ ഈസിയായി ഭരണം പിടിക്കാം; പ്രശാന്ത് കിഷോറിന്റെ സേവനം അവസാനിപ്പിക്കാന്‍ ടിവികെ

അത് പറഞ്ഞാല്‍ പിണറായി സഖാവ് ആരോടും ദേഷ്യപ്പെടില്ല, A.M.M.A. എന്നത് തെറിയല്ല, ഞാന്‍ ആ സംഘടനയില്‍ നിന്നും ഇറങ്ങി പോന്നതാണ്: ഹരീഷ് പേരടി