എആർ നഗർ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം; 32 ജീവനക്കാരെ സ്ഥലം മാറ്റി

മലപ്പുറം എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണം നിലനിൽക്കെ ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം. 32 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.

ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവരെയും സ്ഥലം മാറ്റിയെന്നാണ് വിവരം. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ, കെ.ടി.ജലീൽ എംഎൽഎ ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് എആർ നഗർ ബാങ്ക് വിവാദങ്ങളിൽ നിറഞ്ഞത്.

എആർ നഗർ സഹകരണ ബാങ്കിൽ 10 വർഷത്തിനിടെ 1021 കോടിയുടെ കള്ളപ്പണ, ബെനാമി ഇടപാടുകൾ നടന്നതായി സഹകരണ വകുപ്പ് ഇൻസ്പെക്‌ഷൻ വിങ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്ന് കെ.ടി.ജലീൽ എംഎൽഎ പറഞ്ഞത്.

Read more

പി.കെ.കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിന്റെ അടുപ്പക്കാരനായ മുൻ ബാങ്ക് സെക്രട്ടറി വി.കെ.ഹരികുമാറുമാണു തട്ടിപ്പിനു പിന്നിലെന്നും അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ട് ജലീൽ ആരോപിച്ചു.