കെഎസ്‌യുവിൽ കൂട്ട സസ്‌പെൻഷൻ; 87 ഭാരവാഹികളെ സസ്പെൻഡ്‌ ചെയ്തു

സംസ്ഥാന കെഎസ്‌യുവിൽ കൂട്ട സസ്‌പെൻഷൻ. നാല് ജില്ലകളിലെ 87 ഭാരവാഹികളെ സസ്പെൻഡ്‌ ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവിയർ നയിക്കുന്ന യാത്രയിൽ പങ്കെടുക്കാത്തതിലാണ് നടപടി. മതിയായ കാരണം കാണിക്കാത്തവരെ സംഘടനയിൽ നിന്നും പുറത്താക്കുമെന്നും അലോഷ്യസ് സേവിയർ വിശദീകരിച്ചു.