തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ 150 കോടിയുടെ ലഹരിമരുന്ന് പിടികൂടി. ആറാലുംമൂടിന് സമീപത്തെ ലോഡ്ജില്‍നിന്നാണ് 22 കിലോയോളം ഹെറോയിന്‍ പിടികൂടിയത്. സംഭവത്തില്‍ തിരുവനന്തപുരം തിരുമല സ്വദേശി രമേശ്, ശ്രീകാര്യം സ്വദേശി സന്തോഷ് എന്നിവര്‍ അറസ്റ്റിലായി.
ചെന്നൈ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. പ്രതികളെ ചെന്നൈയിലേക്ക് കൊണ്ടുപോയി. രണ്ടുമാസം മുന്‍പാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്.
കാസര്‍ഗോഡ് കാഞ്ഞങ്ങാടും വന്‍ ലഹരിമരുന്ന് വേട്ട നടന്നു. 196 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. വെള്ളരിക്കുണ്ട് സ്വദേശി വി.രജിത്തിനെയാണ് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
വിപണിയില്‍ പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന ലഹരി മരുന്നാണ് ഇയാളില്‍ നിന്നും എക്സൈസ് പിടികൂടിയത്.