നിലമ്പൂര്‍ വഴിക്കടവ് ചെക്ക് പോസ്റ്റില്‍ വന്‍ ലഹരിവേട്ട. എക്‌സൈസ് വിഭാഗം നടത്തിയ പരിശോധനയില്‍ മൂവായിരം കിലോ ഹാന്‍സ് പിടികൂടി.
സംഭവത്തില്‍ പാലക്കാട് സ്വദേശികളായ അബ്ദുല്‍ ഷഫീഖ് (35), അബ്ദുല്‍ റഹ്‌മാന്‍ (35) എന്നിവരെ അറസ്റ്റ് ചെയ്തു. ലോറിയില്‍ ബിസ്‌ക്കറ്റിനും മിഠായികള്‍ക്കും ഇടയില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു ഹാന്‍സ്.
ഇവരുടെ കൈയില്‍ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 1,29,000 രൂപയും പിടിച്ചെടുത്തു.