ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി; വി. വേണു ആഭ്യന്തര സെക്രട്ടറിയാകും, ടിങ്കു ബിസ്വാള്‍ ആരോഗ്യ സെക്രട്ടറിയും

സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന വി വേണു ആഭ്യന്തര സെക്രട്ടറിയാകും. നിലവിലെ ആഭ്യന്തര സെക്രട്ടറി ടി കെ ജോസ് ഈ മാസം 30 ന് വിരമിക്കും.

ആരോഗ്യസെക്രട്ടറിയേയും മാറ്റി. നിലവിലെ ആരോഗ്യ സെക്രട്ടറി രാജന്‍ ഖോബ്രഗഡെയെ ജലവിഭവ വകുപ്പിലേക്കാണ് മാറ്റിയത്. ടിങ്കു ബിസ്വാളാണ് പുതിയ ആരോഗ്യ സെക്രട്ടറി.

അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണറായ ഇഷിത റോയിയെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. ഷര്‍മ്മിള മേരി ജോസഫിന് തദ്ദേശവകുപ്പിന്റെ പൂര്‍ണ്ണ ചുമതലയും നല്‍കി.

Read more

അലി അസ്ഗര്‍ പാഷ ഐ.എ.എസിനെ ഭക്ഷ്യവകുപ്പിലേക്ക് നിയമിച്ചു. എന്‍.പ്രശാന്തിനെ പട്ടികജാതി&പട്ടികവര്‍ഗ പിന്നാക്ക വികസനവകുപ്പിന്റെ പ്രത്യേക സെക്രട്ടറിയായും നിയമിച്ചു.