പാലക്കാട് വന്‍തോതില്‍ മഹാശിലാ നിര്‍മിതികള്‍ കണ്ടെത്തിയതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. മലമ്പുഴ ഡാമിന് സമീപം 45 ഹെക്ടര്‍ ഭൂമിയിലായി വ്യാപിച്ച് കിടക്കുന്ന 110ലേറെ മഹാശിലാ നിര്‍മിതികളാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയത്. മലമ്പുഴ ഡാമിന് സമീപത്തെ ദ്വീപുകള്‍ പോലുള്ള കുന്നുകളില്‍ നടത്തിയ ഉദ്ഖനനത്തിലാണ് സുപ്രധാന കണ്ടെത്തലുകള്‍.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് മഹാശിലാ നിര്‍മിതികള്‍ കണ്ടെത്തിയതായി അറിയിച്ചത്. ഭീമന്‍ ഗ്രാനൈറ്റ് ഫലകങ്ങളും പാറക്കല്ലുകളും ഉപയോഗിച്ചാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ചിലത് ലാറ്ററൈറ്റ് കല്ലുകള്‍ കൊണ്ടാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു.
മഹാശിലാ നിര്‍മിതികളുടെ ചിത്രങ്ങളും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. കണ്ടെത്തിയവ പ്രാചീന കല്ലറ വിഭാഗത്തില്‍ ഉള്‍പ്പെട്ടവയാണ്.
Recent explorations near the Malampuzha dam in Palakkad, Kerala has led to a fascinating discovery of megalithic structures spread across island-like mounds. The team of Archaeological Survey of India surveyed the area and came across more than 110 megaliths spread across 45… pic.twitter.com/wqj1L3IfMX
— Archaeological Survey of India (@ASIGoI) March 22, 2025
Read more