തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. തുടർച്ചയായി മൂന്ന് വട്ടം മത്സരിച്ചവർക്ക് ഇനി സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് കുഴൽനാടൻ കത്ത് നൽകി.
Read more
തുടർച്ചയായി മൂന്ന് വട്ടം മത്സരിച്ചവർക്ക് ഇനിയും പാർട്ടി സീറ്റ് നൽകരുത്. തുടർച്ചയായി മത്സരിച്ചവർ സ്വന്തം കുടുംബത്തിലുള്ളവരെ സ്ഥാനാർത്ഥികളാക്കുന്നതും അവസാനിപ്പിക്കണം. മഹിളാ കോൺഗ്രസ് ദളിത് കോൺഗ്രസ് സംഘടനാ പ്രവർത്തകരെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി പരിഗണിക്കണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിൽ പുതിയ മുഖങ്ങൾ വേണമെന്ന് നേരത്തെ യൂത്ത് കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിലാണ് ഈ ആവശ്യവുമായി രംഗത്ത് വന്നത്. തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അർഹമായ പ്രതിനിധ്യം നൽകണം. ഉപതിരഞ്ഞെടുപ്പുകളിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം കിട്ടിയിരുന്നെങ്കിൽ ഫലം മറ്റൊന്ന് ആകുമായിരുന്നുവെന്നും ഷാഫി തൃശ്ശൂരിൽ പറഞ്ഞു