കോപ്പിയടി വിവാദം; മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം പിന്‍വലിച്ചു

യാത്രാവിവരങ്ങള്‍ കോപ്പിയടിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം പിന്‍വലിച്ചു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കാരൂര്‍ സോമന്റെ “സ്‌പെയിന്‍ കാളപ്പോരിന്റെ നാട്” എന്ന പുസ്തകമാണ് പിന്‍വലിച്ചത്. കാര്യമായ പരിശോധനകൂടാതെയാണ് മാതൃഭൂമി പുസ്തകം പ്രസിദ്ധീകരിച്ചത്.

എഴുത്തുകാരന്‍ കാരൂര്‍ സോമനെതിരെ കോപ്പിയടി ആരോപണവുമായി ബ്ലോഗര്‍ മനോജ് നിരക്ഷരന്‍ രംഗത്തത്തിയതോടെയാണ് വിവാദത്തിന് തുടക്കം. തന്റെ ബ്ലോഗില്‍നിന്ന് കാരൂര്‍ സോമന്‍ യാത്രാ വിവരണങ്ങള്‍ പകര്‍ത്തിയെന്നും ഇത് പരിശോധിക്കാതെ മാതൃഭൂമി ബുക്സ് സ്പെയിന്‍ കാളപ്പോരിന്റെ നാട് എന്ന പേരില്‍ പുസ്തകമാക്കിയതുമാണ് മതൃഭൂമിയ്ക്ക് വിനയായിരിക്കുന്നത്.

താന്‍ എഴുതിയ വിവരങ്ങളാണ് പുസ്തകമായി പുറത്തിറങ്ങിയിട്ടുള്ളതെന്ന് മനസിലാക്കി മനോജ് രവീന്ദ്രന്‍ ഇടപെട്ടതോടെയാണ് മാതൃഭൂമി പുസ്തകം പിന്‍വലിച്ചത്. കൂടാതെ കാരൂര്‍ സോമനുമായുള്ള കരാറുകള്‍ റദ്ദാക്കുകയും ചെയ്തു. ഇതേ കുറിച്ച് മനോജ് രവീന്ദ്രന് മാതൃഭൂമി കത്തും നല്‍കി. മനോജ് രവീന്ദ്രന്‍ തന്റെ യാത്രാകുറിപ്പുകളില്‍ ഭാര്യയുടെയും മക്കളുടെയും പേരുകള്‍ ഇടക്ക് ഉപയോഗിച്ചിരുന്നു. ആ പേരുകള്‍പോലും ഒരുമാറ്റവുമില്ലാതെയാണ് കാരൂര്‍ സോമന്‍ തന്റെ പുസ്തകത്തില്‍ കോപ്പിയടിച്ചുവെച്ചിരുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി മനോജ് രവീന്ദ്രന്‍ ഫേയ്സ്ബുക്കില്‍ ലൈവ് നടത്തിയിരുന്നു.

സംഭവം വിവാദമായതോടെ മനോജ് രവീന്ദ്രനാണ് തന്റെ പുസ്തകം കോപ്പിയടിച്ചതെന്ന വാദം കാരൂര്‍ സോമന്‍ ഉന്നയിച്ചു. എന്നാല്‍ പൂര്‍ണമായും പിടിക്കപ്പെട്ടതോടെ മനോജ് രവീന്ദ്രന് അഞ്ചുലക്ഷം രൂപ ഓഫര്‍ നല്‍കുകയും പുസ്തകത്തിന്റെ റോയല്‍ട്ടിയില്‍ ഒരുഭാഗം നല്‍കാമെന്നും പുസ്തകത്തില്‍ മനോജിന്റെ പേര് കടപ്പാടായി രേഖപ്പെടുത്താമെന്നും പറയുകയായിരുന്നു.

എന്നാല്‍ എന്തു ഓഫര്‍ തന്നാലും സംഭവത്തില്‍ പിന്നോട്ടുപോകുന്നില്ലെന്നും ഓണ്‍ലൈനില്‍ നിന്ന് കോപ്പിയടിച്ച് പുസ്തകമാക്കിയ സംഭവം ഒരു ധാര്‍മ്മിക വിഷയമായി ഉന്നയിക്കുമെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മനോജ് വ്യക്തമാക്കി. കാരൂര്‍ സോമന്റെ പുസ്തകം വായിച്ച മനോജിന്റെ സുഹൃത്താണ് സാമ്യം ചൂണ്ടികാണിച്ചത്. മനോജ് ഭാര്യയെ വിശേഷിപ്പിക്കുന്നത് മുഴുങ്ങോടിക്കാരി എന്നാണ്. അതടക്കം അതേപോലെ കാരൂര്‍ സോമന്റെ പുസ്തകത്തിലും ഉണ്ട്. 15 പേജോളം പൂര്‍ണമായും കോപ്പിയടിച്ചിരിക്കയാണ്. മനോജിന്റെ മകളുടെ പേരായ നേഹ എന്നതും എഡിറ്റ്‌ചെയ്യാതെ പകര്‍ത്തിവെച്ചിട്ടുണ്ട്. ഈ പേജുകളും മനോജ് തന്റെ എഫ്ബി പേജില്‍ ഇട്ടിട്ടുണ്ട്.200 പേജുള്ള പുസ്തകത്തില്‍ 58 പേജുകള്‍ മനോജ് രവീന്ദ്രന്റെ എട്ടു ബ്‌ളോഗ് പോസ്റ്റുകളില്‍ നിന്ന് മോഷ്ടിച്ചതാണ്. 10 പേജുകള്‍ മനോജിന്റെ സുഹൃത്ത് സ്‌പെയിനില്‍ താമസിക്കുന്ന സജി തോമസിന്റെ 2 ലേഖനങ്ങളില്‍ നിന്ന് മോഷ്ടിച്ചതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Latest Stories

എംടി വാസുദേവൻനായരുടെ ആരോ​ഗ്യ സ്ഥിതിയിൽ മാറ്റമില്ല; നേരിയ പുരോ​ഗതി

മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം; വി ഡി സതീശന്‍ അഹങ്കാരിയായ നേതാവെന്ന് വെള്ളാപ്പള്ളി നടേശന്‍

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും; പ്രവര്‍ത്തകരുടെ വിമാരം മാനിക്കുന്നു; മഹാവികാസ് അഘാഡി സഖ്യം തള്ളി സഞ്ജയ് റാവുത്ത്

'എനിക്കും ആ പ്രായത്തിൽ ഒരു കുട്ടിയുണ്ട്; അച്ഛൻ്റെ വികാരം എനിക്ക് മനസിലാകില്ലേ?'; അല്ലു അർജുൻ

ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും; ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്ന് മാര്‍പാപ്പായുടെ വിദേശ യാത്രകളുടെ ചുമതലകള്‍ക്ക് വഹിക്കുന്ന കര്‍ദിനാള്‍ കൂവക്കാട്ട്

വയനാട് പുനരധിവാസം; ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോ​ഗം

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണങ്ങള്‍ തള്ളി വിജിലൻസ്; അന്തിമറിപ്പോർട്ട് ഉടൻ കൈമാറും

മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ല; ഇസ്രയേലിനെ ആക്രമിച്ച് ഹൂതികള്‍; 14 പേര്‍ക്ക് പരിക്ക്

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി