മാപ്പ് പറയാന്‍ തയ്യാര്‍; മന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ പേരില്‍ വ്യാജവാര്‍ത്ത; സുപ്രീംകോടതിയില്‍ മാതൃഭൂമിക്ക് വന്‍ തിരിച്ചടി

സ്വകാര്യ ലോട്ടറി വ്യവസായിയായ സാന്റിയാഗോ മാര്‍ട്ടിനെതിരെ മന്ത്രിയുടെ പേരില്‍ വ്യാജ വാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാതൃഭൂമിക്ക് വന്‍ തിരിച്ചടി. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ മാപ്പ് പറയാമെന്ന് മാതൃഭൂമി സുപ്രീംകോടതിയെ അറിയിച്ചു. സാന്റിയാഗോ മാര്‍ട്ടിനെ മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ‘ലോട്ടറി മാഫിയ’ എന്ന് വിളിച്ചുവെന്ന് മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനെതിരെ മാര്‍ട്ടിന്‍ സിക്കം കോടതിയെ സമീപിച്ചു. മാനനഷ്ടക്കേസില്‍ മാതൃഭൂമി എഡിറ്റമാരെ വിചാരണ ചെയ്യാമെന്ന് സിക്കിം ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. വിചാരണ തടയണമെന്നും ഗാങ്ടോക് മജിസ്ട്രേട്ട് പുറപ്പെടുവിച്ച സമന്‍സ് റദ്ദാക്കണമെന്നുമുള്ള മാതൃഭൂമിയുടെ ആവശ്യം തള്ളിയ ജസ്റ്റിസ് മീനാക്ഷി മദന്‍ റായ്, പ്രതികള്‍ വിചാരണക്കോടതിയില്‍ നേരിട്ട് ഹാജരാകാനും ഉത്തവിട്ടു. മാതൃഭൂമി മാനേജ്മെന്റിനു പുറമെ എംഡി, മാനേജിങ് എഡിറ്റര്‍, ജോയിന്റ് മാനേജിങ് എഡിറ്റര്‍ തുടങ്ങിയവരായിരുന്നു കേസിലെ പ്രതികള്‍.

പത്രത്തിലും ഓണ്‍ലൈന്‍ പതിപ്പിലും തുടര്‍ച്ചയായി അപകീര്‍ത്തിപരമായ വാര്‍ത്ത നല്‍കിയെന്നും അതിന് ഗൂഢാലോചന നടത്തിയെന്നുമാണ് മാര്‍ട്ടിന്‍ ആരോപിച്ചത്. മാര്‍ട്ടിനെ ധനമന്ത്രിയായിരുന്ന തോമസ് ഐസക് ലോട്ടറി മാഫിയ തലവനെന്ന് വിളിച്ചുവെന്നാണ് മാതൃഭൂമി വാര്‍ത്ത നല്‍കിയത്. എന്നാല്‍, ഇങ്ങനൊരു പരാമര്‍ശം ഐസക്ക് നടത്തിയിരുന്നില്ല. മന്ത്രിയുടെ പേരില്‍ മാതൃഭൂമി വ്യാജ വാര്‍ത്ത ചമയ്ക്കുകയായിരുന്നു.
വാര്‍ത്തയുടെ പൂര്‍ണ ഉത്തരവാദികള്‍ അച്ചടിക്കുന്നവരാണെന്ന് സുപ്രീംകോടതി വിധിയുണ്ടെന്ന മാര്‍ട്ടിന്റെ അഭിഭാഷകന്‍ കിഷോര്‍ ദത്തയുടെ വാദം കോടതി അംഗീകരിച്ചുകൊണ്ടാണ് മാതൃഭൂമി എഡിറ്റമാരെ വിചാരണ ചെയ്യാമെന്ന് സിക്കിം ഹൈക്കോടതി ഉത്തരവിട്ടത്.

ഈ ഉത്തരവിനെതിരെ മാതൃഭൂമി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പത്രത്തിനെതിരെ ഐപിസി 499, 500, 501, 502, 120 ബി എന്നിവ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് ചുമത്തിയത്. ഇതു റദ്ദാക്കണമെന്നാണ് പത്രം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് അഭയ് എസ് ഓക്ക എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സാന്റിയാഗോ മാര്‍ട്ടിനെ മന്ത്രി ലോട്ടറി മാഫിയയെന്ന് വിളിച്ചിട്ടുണ്ടോയെന്ന് ജസ്റ്റിസ് എസ് കെ കൗള്‍ മാതൃഭൂമിയോട് ചോദിച്ചു. എന്നാല്‍, ‘ലോട്ടറി മാഫിയ’യെന്ന് മന്ത്രി പറഞ്ഞിട്ടില്ലെന്നും അദേഹത്തിന്റെ പ്രസ്താവനയുടെ കൂടെ ഇതു ചേര്‍ക്കുകയായിരുന്നുവെന്നും മാതൃഭൂമി സമ്മതിച്ചു. ‘ലോട്ടറി മാഫിയ’ എന്ന വിശേഷണം ഒഴിവാക്കിയിരുന്നെങ്കില്‍ വാര്‍ത്ത ശരിയായിരുന്നുവെന്ന് ജസ്റ്റിസ് എസ് കെ കൗളും അഭയ് പറഞ്ഞു.

ഇതില്‍ മാപ്പ് പറയാന്‍ തയാറാണെന്നും മാപ്പപേക്ഷ നല്‍കാമെന്നും പത്രത്തിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് ഡിസംബര്‍ 9ലേക്ക് കോടതി മാറ്റുകയായിരുന്നു. സംഭവത്തില്‍ സിക്കിമില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍