മാട്ടുപ്പെട്ടി ഡാം ഇന്ന് വൈകിട്ട് തുറക്കും; അതീവ ജാഗ്രത നിര്‍ദ്ദേശം

മാട്ടുപ്പെട്ടി ഡാമിന്റെ 3 സ്പില്‍വെ ഷട്ടറുകള്‍ ഇന്ന് 4.00 മണി മുതല്‍ ആവശ്യാനുസരണം 70 സെ.മീ വീതം തുറന്ന് പരമാവധി 112 ക്യുമക്സ് വരെ ജലം പുറത്തേക്കൊഴുക്കും. മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ എന്നീ മേഖലകളിലുള്ളവര്‍ക്ക് അതീവ ജാഗ്രതാ പാലിക്കണമെന്ന ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇടുക്കി-ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് സ്പില്‍വേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് കൂടിവരുന്നതിനാലാണ് ഈ നടപടി.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ചെറുതോണി ഡാമിന്റെ ഷട്ടര്‍ നം.2, 3, 4 എന്നിവ 100 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി 200 ക്യുമെക്‌സ് വരെ ജലം പുറത്തേക്കൊഴുക്കും. ഈ സാഹചര്യത്തില്‍ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ അറിയിച്ചു.

ഇടുക്കി-ചെറുതോണി ഡാം തുറന്നതോടെ വെള്ളം ജനവാസ മേഖലയിലേക്ക് എത്തി. തടിയമ്പാട് ചപ്പാത്തില്‍ റോഡിന് സമീപം വരെ വെള്ളം എത്തി. ആളുകളെ മാറ്റിത്തുടങ്ങി. ചെറുതോണി പുഴയിലെ ജലനിരപ്പ് 2.30 സെന്റീമീറ്റര്‍ കൂടി.

150 ക്യുമെക്‌സ് വെള്ളമാണ് ഒഴുക്കുന്നത്. വെളളം ഒഴുക്കുമ്പോള്‍ 79 വീടുകളില്‍ നിന്ന് ആളുകളെ മാറ്റേണ്ടിവരുമെന്ന് നേരത്തെ തന്നെ കണക്ക് കൂട്ടിയിരുന്നു. സ്ഥലത്ത് 15 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ ആരും തന്നെ ക്യാമ്പുകളിലേക്ക് എത്തിയിട്ടില്ല.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു