മായയും മര്‍ഫിയും: മണ്ണിനടിയില്‍ പുതഞ്ഞു കാണാമറയത്തായവരെ വീണ്ടെടുക്കുന്ന ഒടുവിലെ പ്രതീക്ഷ!

മായയും മർഫി… വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ രക്ഷാദൗത്യത്തിന്റെ ഭാഗമായി എത്തിയ പൊലീസ് നായ്ക്കളാണ് മായയും മർഫിയും. മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്താൻ വിദഗ്ധ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മർഫിയും. ഇതിന് മുൻപും ദുരന്തമുഖത്തെത്തിയ ഇരുവരുടെയും പേരുകൾ വാർത്തകളിൽ നിറഞ്ഞിരുന്നു. പരിശീലകൻ പ്രതാപന്റെ നേതൃത്വത്തിലാണ് നായകൾ മുണ്ടക്കൈയിൽ എത്തിയത്.

ബെൽജിയം മെലനോയ്സ് ഇനത്തിൽപ്പെട്ട ഈ നായകൾക്ക് 30-40 അടി താഴെ വരെ ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താൻ കഴിവുണ്ട്. മണ്ണിനടിയിൽ മൃതദേഹങ്ങളുള്ള നിരവധി സ്ഥലങ്ങൾ ഇതിനകം തന്നെ ഇരുവരും രക്ഷാപ്രവർത്തകർക്ക് കാണിച്ചുകൊടുത്തു കഴിഞ്ഞു. മണ്ണിനടിയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിൽ മാത്രമാണ് നായകൾക്ക് പരിശീലനം നൽകിയിരിക്കുന്നത്. എത്ര പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും ഇവയ്ക്ക് കണ്ടെത്താൻ കഴിയും.

മനുഷ്യന്റെ രക്തവും പല്ലും ഉപയോഗിച്ചാണ് നായകൾക്ക് ഇവർ പരിശീലനം നൽകുന്നത്. സർക്കാർ ലാബിൽ നിന്ന് ലഭിക്കുന്ന രക്തവും സർക്കാർ ആശുപത്രികളിൽ നിന്നും ലഭിക്കുന്ന പല്ലും പരിശീലനത്തിന് വേണ്ടി ഉപയോഗിക്കും. രക്തം പഞ്ഞിയിൽ പുരട്ടി ദ്വാരമിട്ട കുപ്പിയിലാക്കി മണ്ണിൽ കുഴിച്ചിടുകയാണ് ചെയ്യുക. എന്നാൽ സ്യൂഡോസെന്റ് എന്ന രാസവസ്തുവാണ് മൃതശരീരത്തിനു പകരം ഉപയോഗിക്കുന്നത്. ഇതിന് മൃതശരീരത്തിന്റെ ഗന്ധമാണ് ഉണ്ടാവുക.

സ്യൂഡോസെന്റിന്റെ നാല് തുള്ളിക്ക് 10,000 രൂപ വില ഉണ്ടെന്നാണ് പരിശീലകർ പറയുന്നത്. ഇത് ഫ്രീസറിൽവച്ച് 3 മാസം വരെ ഉപയോഗിക്കാനും സാധിക്കും. ഇതും കട്ടിയുള്ള പഞ്ഞിയിൽ പുരട്ടിയാണ് കുഴിച്ചിടുന്നത്. രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 4 മുതൽ 5 വരെയാണ് ഇവയുടെ പരിശീലന സമയം. 2020 ഓഗസ്റ്റിൽ പ്രകൃതിദുരന്തം നാശം വിതച്ച പെട്ടിമുടി ദുരന്തത്തിൽ നിന്ന് 8 മൃതദേഹങ്ങൾ കണ്ടെത്തിയത് മായയായിരുന്നു. വെറും മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷമാണ് മായ പെട്ടിമുടിയിലെ രക്ഷാ ദൗത്യത്തിന് ഇറങ്ങിത്തിരിച്ചത്. ഈ സമയത്ത് ഇരുവരും പരിശീലനത്തിലായിരുന്നു.

2021ൽ കൊക്കയാറിലുണ്ടായ ഉരുൾപൊട്ടലിലും ഇലന്തൂർ നരബലിക്കേസിലും പൊലീസിനെ ഇരുവരും സഹായിച്ചു. കൊക്കിയാറിലെ ഉരുൾപൊട്ടൽ മേഖലയിൽ നിന്ന് നാല് മൃതദേഹങ്ങൾ കണ്ടെത്താൻ മായയോടൊപ്പം മർഫിയുമുണ്ടായിരുന്നു. പാലക്കാട് വടക്കാഞ്ചേരിയിൽ രണ്ട് മൃതദേഹങ്ങൾ വനത്തിൽനിന്ന് കണ്ടെത്തിയതും കൊക്കയാറിൽ 5 മൃതദേഹങ്ങൾ കണ്ടെത്തിയതും ഇരുവരും ചേർന്നാണ്.

ബുദ്ധികൂർമ്മതയിലും ഊർജ്ജ്വസ്വലതയിലും വളരെ മുന്നിലാണ് ബൽജിയം മെലനോയ്സ് എന്ന വിഭാഗത്തിൽ പെട്ട ഈ നായ്ക്കൾ. വിശ്രമമില്ലാതെ തുടർച്ചയായി മണിക്കൂറുകളോളം ജോലി ചെയ്യാൻ ഇവയ്ക്ക് കഴിയും എന്നതാണ് ഇവയുടെ പ്രത്യേകത.

2020 മാർച്ചിൽ സേനയിൽ ചേർന്ന ഈ നായകൾ തൃശൂരിലെ കേരള പോലീസ് അക്കാദമിയിലാണ് പരിശീലനം നേടിയത്. 5 വയസ്സാണ് പ്രായം. പഞ്ചാബ് ഹോം ഗാർഡിൽനിന്നാണ് എത്തിച്ചത്. ലഹരിമരുന്ന്, സ്ഫോടകവസ്തുക്കൾ തുടങ്ങിയവ കണ്ടെത്താൻ പരിശീലനം നൽകിയിട്ടില്ല. രണ്ട് ബാച്ചുകളിലായി പരിശീലനം നേടിയ 35 നായ്ക്കളിൽപ്പെട്ടവയാണ് മായയും മർഫിയും. ഇവയെ കൂടാതെ എയ്ഞ്ചൽ എന്ന നായ കൂടി മൃതദേഹങ്ങൾ കണ്ടെത്താനുളള പരിശീലനം നേടിയിട്ടുണ്ട്.

കേരളാ പോലീസിൽ ബൽജിയം മെലനോയ്സ് വിഭാഗത്തിൽപ്പെട്ട 36 നായ്ക്കളാണ് നിലവിൽ ഉള്ളത്. അവയിൽ 17 എണ്ണം കൊലപാതകം, മോഷണം എന്നിവ തെളിയിക്കാനുളള ട്രാക്കർ വിഭാഗത്തിൽ ഉള്ള നായകളാണ്. സ്ഫോടകവസ്തുക്കൾ കണ്ടെത്താൻ 13 നായ്ക്കളെയാണ് ഉപയോഗിക്കുന്നത്. മൂന്ന് നായ്ക്കളാണ്. മയക്കുമരുന്ന് കണ്ടെത്താനുളള പ്രാഗത്ഭ്യം നേടിയത്.

Latest Stories

15കാരിയെ വിവാഹം ചെയ്‌തെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു; ഇലന്തൂർ സ്വദേശിയും ഒത്താശ ചെയ്ത അമ്മയും അറസ്റ്റിൽ

ഇപ്പോൾ നിക്ഷേപിച്ചാൽ 68 മാസത്തിൽ ഇരട്ടിയാക്കാം; നിക്ഷേപകർക്ക് സുവർണാവസരവുമായി ഐസിഎൽ

ബ്ലാസ്റ്റേഴ്‌സ് എന്ന സുമ്മാവ; മധ്യനിരയിലേക്ക് പുതിയ ഒരു താരം കൂടെ

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ