തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുള്ള തര്‍ക്കത്തില്‍ പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ആണ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം മാധ്യമശ്രദ്ധയ്ക്കായാണ് യദുവിന്റെ പരാതിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
കേസ് സംബന്ധിച്ച് 14 രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന യദുവിന്റെ ഹര്‍ജി 29ന് പരിഗണിക്കും. അതേസമയം കേസിലെ നാല്-അഞ്ച് പ്രതികള്‍ ആരെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. കന്യാകുമാരി സ്വദേശി രാജീവ് ആണ് കേസിലെ നാലാം പ്രതി.
Read more
മേയര്‍ ആര്യ രാജേന്ദ്രന്റെ സഹോദരന്റെ ഭാര്യ ആര്യയാണ് കേസിലെ അഞ്ചാം പ്രതി. നേരത്തെ ഇരുവരും പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നില്ല. ഇതുകൂടാതെ യദുവിന്റെ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളും സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.