ആ കത്ത് തന്റേതല്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

തിരുവനന്തപുരം കോര്‍പ്പറേഷനിലെ താല്‍ക്കാലിക തസ്തികകളിലേക്ക് സിപിഎം പ്രവര്‍ത്തകരെ ആവശ്യപ്പെട്ടുകൊണ്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് നല്‍കിയ കത്ത് വിവാദത്തില്‍. സത്യപ്രതിജ്ഞാ ലംഘനമാണ് മേയറുടെ നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചു. മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം.

എന്നാല്‍ അങ്ങനെയൊരു കത്തിനെക്കുറിച്ച് തനിക്കറിയില്ലെന്നാണ് ആ്‌ര്യ രാജേന്ദ്രന്റെ വാദം. കത്ത് നല്‍കിയ ദിവസം താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ആര്യ് പ്രതികരിച്ചു. അങ്ങനെ ഒരു കത്തിനെ കുറിച്ച് തനിക്കറിയില്ല. അങ്ങനെ ഒരു കത്ത് ഞാന്‍ നല്‍കിയിട്ടുമില്ല. കത്ത് നല്‍കിയ ദിവസം സ്ഥലത്തുണ്ടായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന കാര്യം മനസിലാവുന്നില്ല. കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണ്. കൂടുതല്‍ പ്രതികരണം പിന്നീട്’, ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

കത്തിനെ കുറിച്ചുളള എല്ലാ ചോദ്യത്തിനും അറിയില്ല എന്ന മറുപടിയായിരുന്നു ആനാവൂര്‍ നാഗപ്പനും നല്‍കിയത്. ‘അങ്ങനെയൊരു കത്ത് എന്റെ കയ്യില്‍ കിട്ടിയിട്ടില്ല. അങ്ങനെയൊരു കത്തുളള കാര്യം എനിക്ക് അറിഞ്ഞുകൂടാ. അങ്ങനെയൊരു കത്ത് എഴുതാന്‍ മേയര്‍ക്ക് കഴിയില്ല. എന്താണ് സംഭവമെന്നത് അറിയില്ല. കത്ത് എന്തായാലും ഉളളതായി കരുതുന്നില്ല. സംഭവത്തിന് പിന്നില്‍ എന്താണുളളതെന്ന് അന്വേഷിക്കും.’

‘ഇങ്ങനെയൊരു കത്ത് എഴുതാന്‍ പാടില്ല. ഇതുവരെ ആ കത്ത് എഴുതിയിട്ടുമില്ല. മേയര്‍ എഴുതിയതായി കരുതുന്നില്ല. അവരോട് സംസാരിച്ചിട്ടേ പറയാന്‍ സാധിക്കുകയൊളളു. അപേക്ഷിക്കുന്നവര്‍ ആരാണെന്ന് പോലും അറിയില്ല. അപേക്ഷ കൊടുക്കുന്നതിന് തിരിമറിക്കേണ്ട കാര്യമില്ല. ഈ കത്ത് എങ്ങനെ എഴുതി എന്ന് അറിയില്ല. അങ്ങനെയൊരു കത്ത് വരാനിടയില്ല,’ എന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

താത്ക്കാലിക തസ്തികകളിലേക്ക് ആണ് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ മുന്‍ഗണന പട്ടികയാവശ്യപ്പെട്ടുളളതാണ് മേയറുടെ ഔദ്യോഗിക കത്ത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡിലാണ് കത്ത് അയച്ചിട്ടുളളത്. ആനാവൂര്‍ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്.

കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. മേയറുടെ കത്ത് ചില സിപിഐഎം നേതാക്കളുടെ വാട്‌സാപ് ഗ്രൂപ്പുകള്‍ വഴിയാണ് പരസ്യമായത്.

കത്തിനെ കുറിച്ചുളള എല്ലാ ചോദ്യത്തിനും അറിയില്ല എന്ന മറുപടിയായിരുന്നു ആനാവൂര്‍ നാഗപ്പന്‍ നല്‍കിയത്. ‘അങ്ങനെയൊരു കത്ത് എന്റെ കയ്യില്‍ കിട്ടിയിട്ടില്ല. അങ്ങനെയൊരു കത്തുളള കാര്യം എനിക്ക് അറിഞ്ഞുകൂടാ. അങ്ങനെയൊരു കത്ത് എഴുതാന്‍ മേയര്‍ക്ക് കഴിയില്ല. എന്താണ് സംഭവമെന്നത് അറിയില്ല. കത്ത് എന്തായാലും ഉളളതായി കരുതുന്നില്ല. സംഭവത്തിന് പിന്നില്‍ എന്താണുളളതെന്ന് അന്വേഷിക്കും.’

‘ഇങ്ങനെയൊരു കത്ത് എഴുതാന്‍ പാടില്ല. ഇതുവരെ ആ കത്ത് എഴുതിയിട്ടുമില്ല. മേയര്‍ എഴുതിയതായി കരുതുന്നില്ല. അവരോട് സംസാരിച്ചിട്ടേ പറയാന്‍ സാധിക്കുകയൊളളു. അപേക്ഷിക്കുന്നവര്‍ ആരാണെന്ന് പോലും അറിയില്ല. അപേക്ഷ കൊടുക്കുന്നതിന് തിരിമറിക്കേണ്ട കാര്യമില്ല. ഈ കത്ത് എങ്ങനെ എഴുതി എന്ന് അറിയില്ല. അങ്ങനെയൊരു കത്ത് വരാനിടയില്ല,’ എന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

Latest Stories

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം

"സഞ്ജുവിന്റെ സ്ഥിരത ഇപ്പോൾ കോമഡിയാണ്"; താരത്തെ വിമർശിച്ച് സൗത്താഫ്രിക്കന്‍ സ്ട്രാറ്റെജി അനലിസ്റ്റ്