മേയർ- കെഎസ്ആർടിസി ഡ്രൈവർ തർക്കം പുനരാവിഷ്കരിച്ച് പൊലീസ്; പരാതി ശരിവെയ്ക്കുന്ന തെളിവുകൾ ലഭിച്ചെന്ന് പൊലീസ്

മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുളള തർക്കത്തിലെ സംഭവങ്ങൾ ഇന്നലെ രാത്രിയിൽ പുനരാവിഷ്കരിച്ച് പൊലീസ്. ഡ്രൈവർ യദു ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു രാത്രിയിലെ പൊലീസ് നടപടി. മേയറുടെ പരാതി ശരിവെയ്ക്കുന്ന തെളിവുകൾ ലഭിച്ചെന്നും പൊലീസ് അറിയിച്ചു.

സംഭവം പുനരാവിഷ്കരിച്ചതിലൂടെ കെഎസ്ആര്‍ടിസി ഡ്രൈവർ യദു ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചെന്നതിന്റെ തെളിവുകളാണ് ലഭിച്ചത്.
ഡ്രൈവർ മോശമായി ആഗ്യം കാണിച്ചാൽ കാറിൻ്റെ പിൻ സീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്നാണ് പൊലീസ് കണ്ടെത്തൽ. പട്ടം പ്ലാമൂട് മുതൽ പിഎംജി വരെയാണ് ബസും കാറും ഓടിച്ചു പരിശോധിച്ചത്. സംഭവ നടന്ന രാത്രി സമയത്തായിരുന്നു പരിശോധന.

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതിയില്‍ മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ജുഡീഷ്യല്‍ ഒന്നാംക്ലാസ് രമജിസ്ട്രേറ്റ് കോടതി 12ലാണ് രഹസ്യമൊഴി നൽകിയത്. ആദ്യം കന്‍റോണ്‍മെന്‍റ് പൊലീസ് അന്വേഷിച്ച കേസ് നിലവിൽ മ്യൂസിയം പൊലീസാണ് അന്വേഷിക്കുന്നത്.

Latest Stories

ഫോണില്‍ മുന്‍ കാമുകിയുടെ ചിത്രങ്ങളും സന്ദേശങ്ങളും; യുവാവിന്റെ സ്വകാര്യ ഭാഗത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു

പാകിസ്ഥാനില്‍ രണ്ടിടങ്ങളിലായി ഭീകരാക്രമണം; എട്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

പുടിന്‍ ഉടന്‍ മരിക്കും, അതോടെ എല്ലാം അവസാനിക്കും; വിവാദ പ്രസ്താവനയുമായി സെലന്‍സ്‌കി

IPL 2025: സഞ്ജു മോനെ നീ ഒറ്റയ്ക്കല്ല, സ്ഥിരത കുറവിന്റെ കാര്യത്തിൽ നമ്മൾ ഒപ്പത്തിനൊപ്പം; ബാറ്റിംഗിൽ ഫ്ലോപ്പായി ഇഷാൻ കിഷനും അഭിഷേക് ശർമ്മയും

എമ്പുരാനെ സിനിമയായി കാണണം; സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത് സിനിമയെ ആശ്രയിച്ചല്ലെന്ന് എംടി രമേശ്

നവജാത ശിശുവിന്റെ മൃതദേഹം നായകള്‍ കടിച്ച നിലയില്‍; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

സൗഹൃദം ഊട്ടിയുണര്‍ത്തുന്ന വിശുദ്ധിയുടെ നാളുകള്‍; പരിശുദ്ധി വ്രതാനുഷ്ഠാന നാളുകളിലൂടെ നേടാനാകുന്നുവെന്ന് തൃശൂര്‍ മേയര്‍

വയനാട് പുനരധിവാസം; ടൗണ്‍ഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

വികാസ് പുരുഷാകാനുള്ള 'ബുള്‍ഡോസര്‍ ബാബ'യുടെ ശ്രമവും സ്റ്റാലിന്‍ പോരും

സേഫ്റ്റി കൂടിയാൽ പ്രശ്നമുണ്ടോ? 7 എയർബാഗുകൾ തരുന്ന മികച്ച കാറുകൾ !