Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

സംസ്ഥാനത്ത് മഴ കനത്തു; വടക്കന്‍ ജില്ലകളില്‍ ഉരുള്‍പ്പൊട്ടല്‍; വ്യാപക കൃഷിനാശം

, 8:18 pm

സംസ്ഥാനത്ത് കനത്തമഴയില്‍ വ്യാപക നാശനഷ്ടം. പാലക്കാടും കണ്ണൂരിലും, കോഴിക്കോടും ഉരുള്‍പ്പൊട്ടി വ്യാപകമായി കൃഷി നശിച്ചു. മലയോര മേഖലയിലാണ് കനത്ത നാശനഷ്ടം സംഭവിച്ചത്. സ്ഥലത്തെ ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

കനത്തമഴയില്‍ കോഴിക്കോട് ജില്ലയില്‍ ഉരുള്‍പ്പൊട്ടലിലും മലവെള്ളപ്പാച്ചിലിലും വ്യാപക നാശനഷ്ടം സംഭവിച്ചു. പുല്ലൂരാന്‍പാറ, തുഷാരഗിരി, ആനക്കാംപൊയില്‍ എന്നിവിടങ്ങളിലായി ജനവാസ മേഖലകളിലാണ് വ്യാപകമായി നാശനഷ്ടം സംഭവിച്ചത്. ഇവിടുത്തെ പരിസരവാസികളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലായി മൂന്നരക്കോടി രൂപയുടെ നാഷ്ടമുണ്ടായതായിട്ടാണ് കണക്കുകള്‍. ഇവിടെ 100 ഹെക്ടറിലധികം വരുന്ന കൃഷി നശിച്ചു. മേഖലയിലെ അഞ്ഞൂറുപേരാണ് അഞ്ചുദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്.

വയനാട് പലയിടത്തും കനത്ത മഴ തുടരുന്നു. കാവുംമന്ദത്ത് തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് കൂടുതല്‍ കുടുംബങ്ങളെത്തി. മഴകനത്തതോടെ മലപ്പുറം നിലമ്പൂര്‍ താലൂക്കില്‍ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. മലപ്പുറത്ത് ബോട്ട് മുങ്ങി ഒരാളെ കാണാതായി.

പാലക്കാട് കല്ലടിക്കോട് പാലക്കയം മേഖലയില്‍ ഉരുള്‍പൊട്ടി രണ്ട് വീടുകള്‍ ഭാഗീകമായി തകര്‍ന്നു. വ്യാപകമായി റബ്ബര്‍മരങ്ങള്‍ കടപുഴകി വീഴുകയും മണ്ണിടിച്ചില്‍ ഉണ്ടാവുകയും ചെയ്തു. എറണാകുളം കോതമംഗലം – ഭൂതത്താന്‍കെട്ട് ഇടമലയാര്‍ റോഡില്‍ കലുങ്ക് ഇടിഞ്ഞുവീണു ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ ആദിവാസികുടികളുള്‍പ്പടെ ഒറ്റപ്പെട്ട അവസ്ഥയാണ്. തിരുവല്ലയിലും കണ്ണൂരിലുമായി മഴക്കെടുതിയില്‍ രണ്ടുപേര്‍ മരിച്ചു. രണ്ടുംദിവസം കൂടി സംസ്ഥാനത്ത് മഴ ശ്ക്തമായി തുടരുമെന്നാണ് കാലാവസ്ഥ നിരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Advertisement