എംബിബിഎസ് അവസാന വര്‍ഷ പരീക്ഷകള്‍ തുടരുമെന്ന് ആരോഗ്യ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നുള്ള പരീക്ഷകള്‍ എഴുതണം. സപ്ലിമെന്ററി പരീക്ഷകൾ ഇനി അടുത്ത സെപ്തംബറിൽ മാത്രമേ നടത്തൂ എന്നും സര്‍വലാശാല അറിയിച്ചു.
ആവശ്യത്തിന് ക്ലാസുകള്‍ ലഭിച്ചിട്ടില്ല എന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം പരീക്ഷ ബഹിഷ്‌കരിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രിന്‍സിപ്പള്‍ മാരുടെ യോഗത്തിലാണ് തീരുമാനം. ആവശ്യത്തിന് ക്ലാസുകള്‍ കിട്ടിയില്ലെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയും അധികൃതര്‍ തള്ളിക്കളഞ്ഞു.
കോവിഡിനെ തുടര്‍ന്ന് ആവശ്യത്തിന് ക്ലാസുകള്‍ കിട്ടിയില്ല. പാഠഭാഗങ്ങളും പരിശീലനവും പൂര്‍ത്തിയാക്കിയിട്ട് പരീക്ഷ നടത്തിയാല്‍ മതി എന്നാണ് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടത്.
ഇനി എല്ലാ പ്രതീക്ഷയും കോടതിയിലാണെന്നാണ് സമരം ചെയ്യുന്ന സംസ്ഥാനത്തെ എം ബി ബി എസ് വിദ്യാർത്ഥികൾ പറയുന്നത്.