എംബിബിഎസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവം; വിശദീകരണവുമായി കോളേജ് അധികൃതര്‍

എറണാകുളത്ത് ഹോസ്റ്റലില്‍ നിന്ന് വീണ് എംബിബിഎസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കോളേജ് അധികൃതര്‍. ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് ഷഹാനയാണ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചത്.

പെണ്‍കുട്ടി കൈവരിക്ക് മുകളില്‍ ഇരുന്നു ഫോണ്‍ ചെയ്തപ്പോള്‍ അപ്രതീക്ഷിതമായി താഴെ വീഴുകയായിരുന്നുവെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. വാര്‍ത്താ കുറിപ്പിലൂടെ ആയിരുന്നു സംഭവത്തില്‍ വിശദീകരണവുമായി കോളേജ് മാനേജ്‌മെന്റ് രംഗത്തെത്തിയത്. രാത്രി 11 മണിക്കാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് വീണത്.

അഞ്ചാം നിലയിലെ മുറിയിലാണ് ഫാത്തിമത് താമസിക്കുന്നത്. ഏഴ് നിലകളിലുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലെ കോറിഡോറില്‍ വെച്ചാണ് അപകടമുണ്ടായത്. മറ്റ് വിദ്യാര്‍ത്ഥികളും സംഭവം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ ചികിത്സയിലിരിക്കെ പുര്‍ച്ചെ രണ്ട് മണിയോടെയാണ് മരണം.

ജിപ്‌സം ബോര്‍ഡ് തകര്‍ത്താണ് പെണ്‍കുട്ടി താഴേക്ക് വീണത്. സംഭവത്തില്‍ സുരക്ഷ വീഴ്ച ഉണ്ടായോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കോളേജ് ഹോസ്റ്റലില്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തുകയാണ്.

Latest Stories

മുഖ്യമന്ത്രി വിളിച്ച് ഹണി റോസിന് പിന്തുണ അറിയിച്ചു; ആഢംബര കാറില്‍ മുങ്ങിയ ബോബി ചെമ്മണ്ണൂര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് ജീപ്പില്‍

പഴുതടച്ച് ഹണി റോസിന്റെ നീക്കം; ആദ്യം 30 പേര്‍ക്കെതിരെ പരാതി നല്‍കിയത് കൃത്യമായ നിയമോപദേശത്തില്‍; ബോബി ചെമ്മണ്ണൂരിനെ അറസ്റ്റില്‍ കുടുക്കിയത് ഇങ്ങനെ

'വാഹനാപകടത്തിൽപ്പെടുന്നവർക്ക് ഏഴ് ദിവസം സൗജന്യ ചികിത്സ'; പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ​ഗഡ്കരി

'മനസിന് സമാധാനം കിട്ടിയ ദിവസമാണ് ഇന്ന്, അത്രയും വലിയ ടോര്‍ച്ചര്‍ ഞാൻ അനുഭവിക്കുകയായിരുന്നു'; മുഖ്യമന്ത്രി വാക്ക് പാലിച്ചെന്ന് ഹണി റോസ്

ഹാവൂ ഒരാൾ എങ്കിലും ഒന്ന് പിന്തുണച്ചല്ലോ, സഞ്ജു തന്നെ പന്തിനെക്കാൾ മിടുക്കൻ, അവനെ ടീമിൽ എടുക്കണം; ആവശ്യവുമായി മുൻ താരം

'വല്യ ഡെക്കറേഷൻ ഒന്നും വേണ്ട'; അനധികൃത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ഹൈക്കോടതി

" ഞങ്ങൾ മൂന്നു പേരുടെയും ഒത്തുചേരൽ വേറെ ലെവൽ ആയിരിക്കും"; നെയ്മർ ജൂനിയറിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'ഒരിക്കലും നടക്കാത്ത സ്വപനം'; കാനഡയെ യുഎസിൽ ലയിപ്പിക്കണമെന്ന് പറഞ്ഞ ട്രംപിന് ചുട്ടമറുപടിയുമായി ട്രൂഡോ

ആവേശം തുടരാന്‍ 'ടോക്‌സിക്'; യാഷിന്റെ കിടിലന്‍ എന്‍ട്രി, ഗീതു മോഹന്‍ദാസ് ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സ് പുറത്ത്

ഓസ്ട്രേലിയ ഒകെ ഒന്ന് കാണിക്കാൻ ടീം അവനെ ടൂർ കൊണ്ടുപോയതാണ്, മുൻവിധികളോടെ മാനേജ്മെന്റ് അദ്ദേഹത്തെ ചതിച്ചു: സഞ്ജയ് മഞ്ജരേക്കർ