'സന്ദീപിന്റെ കോൺഗ്രസ് പ്രവേശനം മാധ്യമങ്ങൾ മഹത്വവത്കരിക്കുന്നു'; ലീഗ് ബാബറി മസ്ജിദ് തകർത്ത കോൺഗ്രസിനൊപ്പം നിന്നു: മുഖ്യമന്ത്രി

ബിജെപി വിട്ട് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം മാധ്യമങ്ങൾ മഹത്വവൽക്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. സന്ദീപ് വാര്യർ പാണക്കാട് പോയി എന്ന വാർത്ത കണ്ടു. ലീഗ് അണികൾ ഇന്നലെ വരെ സന്ദീപ് സ്വീകരിച്ച നിലപാട് അറിയുന്നവരാണ്. ബാബറി മസ്ജിദ് തകർത്ത ശേഷമുള്ള ഒറ്റപ്പാലം തെരഞ്ഞെടുപ്പ് ആണ് ഓർമവന്നത്. സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലീഗ് ബാബറി മസ്ജിദ് തകർത്ത കോൺഗ്രസിനൊപ്പം നിന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം ബാബറി മസ്‌ജിദ് തകർത്തത് ആർഎസ്എസ് നേതൃത്വത്തിൽ ഉള്ള സംഘപരിവാർ ആണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എല്ലാ ഒത്താശയും ചെയ്‌തത്‌ കോൺഗ്രസ് നേതൃത്വത്തിൽ ഉള്ള കേന്ദ്ര ഗവൺമെന്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂട്ട് നിന്ന കോൺഗ്രസിനെതിരായി വികാരം ഉണ്ടായി. ഇവിടെ വലിയ അമർഷം ലീഗിന് ഉണ്ടായി‌. പക്ഷേ മന്ത്രി സ്ഥാനം വിട്ടുള്ള ഒരു കളിക്കും തത്കാലം പോകണ്ടാന്നു തീരുമാനിച്ചു. ബാബരി മസ്ജിദ് തകർത്ത കോൺഗ്രസിന് ഒപ്പം നിന്നു. അന്നത്തെ തങ്ങൾ ലീഗ് അണികളെ തണുപ്പിക്കാൻ വന്നു. തങ്ങൾ വന്നാൽ ഓടി കൂടുന്ന ലീഗുകാർ ഇല്ല. ഇത്ര വലിയ പ്രതിഷേധം ഉണ്ടായത് ശരിയായ നിലപാട് സ്വീകരിക്കാൻ കഴിയാത്തത് കൊണ്ടാണ്.

പാലക്കാട് ഉള്ള ലീഗ് അണികളും മത ന്യൂനപക്ഷ ആളുകളും ഇന്നലെ വരെ ഇദ്ദേഹം സ്വീകരിച്ച നിലപാട് അറിയാവുന്നവരാണ്. പാണക്കാട് പോയി സംസാരിച്ചത് അത് തീർക്കാൻ വേണ്ടിയാണ്. കോൺഗ്രസ്‌ ചെയ്യുന്ന നിലപാട് എതിർക്കാൻ ലീഗിന് കഴിയുന്നില്ല. സന്ദീപ് എന്തായിരുന്നു എന്ന് ലീഗ് അണികൾക്കും അറിയാമല്ലോ. അവരിൽ എല്ലാമുള്ള അമർഷവും പ്രതിഷേധവും ശമിപ്പിക്കാൻ പാണക്കാട് പോയി വർത്തമാനം പറഞ്ഞാൽ തീരുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍